Health

മിക്സ്ചർ കഴിക്കുന്നത് ഇനി സൂക്ഷിച്ചു വേണം; ചേർക്കുന്നത് അനുവദനീയമല്ലാത്ത “ടാർട്രാസിൻ’

കോഴിക്കോട്: ജില്ലയിൽ ചില സ്ഥലങ്ങളിൽ ഉത്പാദിപ്പിച്ച മിക്സ്ചറിൽ ടാർട്രാസിൻ ചേർത്തതായി കണ്ടെത്തി.

അതത് കടകളിലെ മിക്സ്ചറിന്റെ വിൽപ്പനയും നിർമാണവും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു. വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി സർക്കിളുകളിൽ നിന്നു ശേഖരിച്ച് പരിശോധനയ്ക്കയച്ച മിക്സ്ചറുകളിലാണ് ടാർട്രാസിൻ സാന്നിധ്യം കണ്ടെത്തിയത്. വിൽപ്പന നടത്തിയവർക്കും നിർമിച്ചവർക്കുമെതിരെ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടു പോകും.

ചില ഭക്ഷ്യ വസ്തുക്കളിൽ അനുവദനീയമായ അളവിൽ ടാർട്രാൻസിൻ നിറം ചേർക്കാമെങ്കിലും മിക്സചറിൽ ഇതു ചേർക്കാൻ പാടില്ല. അലർജിക്ക് കാരണമാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top