Kottayam

ജനവിശ്വാസമാർജ്ജിച്ച് എം.എൽ.എ ഓഫീസ് ആറാം വർഷത്തിലേയ്ക്ക്, 2019 ലെ ഉപതെരെഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ തോന്നിയ ആശയം ജന വിശ്വാസമാർജിച്ച് മുന്നോട്ട്


പാലാ:-
2019 ലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മാണി സി കാപ്പൻ തൻ്റെ പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകി 2019 ഒക്ടോബർ 10 ന് ആദ്യമായി എം.എൽ.എ ഓഫീസിന് തുടക്കം കുറിച്ചു. ടൗണിൻ്റെ മദ്ധ്യഭാഗത്ത് ജനറൽ ആശുപത്രിക്കു സമീപമാണ് ഓഫീസ് പ്രവർത്തിക്കുന്നത്.

രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ പൊതുപ്രവർത്തകരും സാധാരണക്കാരും തങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം തേടിയെത്തുന്ന പാലായിലെ ഏറ്റവും പ്രധാന ഇടമായി
ഓഫീസ് മാറിയതിൽ ചാരിതാർഥ്യമുണ്ടെന്ന് മാണി സി കാപ്പൻ എം.എൽ. എ പറഞ്ഞു നിയമസഭാസമ്മേളനത്തിലും മണ്‌ഡലത്തിലും പുറത്തും വിവിധ പൊതുപരിപാ ടികളിലും പങ്കെടുക്കുന്നതിന് എം.എൽ.എ സ്ഥലത്തില്ലാത്ത സന്ദർഭങ്ങളിൽ പൊതുജനങ്ങൾ തങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം തേടുന്നതിന് ഓഫീസിനെ സമീപിക്കുന്നു.

പാലായിലെ വസതിയിൽ ഉള്ളപ്പോൾ രാവിലെ 7.30 മുതൽ 9 മണി വരെ പൊതു ജനങ്ങളെ നേരിൽ കാണുന്ന എം.എൽ.എ അവരുടെ ആവശ്യങ്ങൾ കേട്ട് അതിൽ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഓഫീസിന് നിർദ്ദേശം നൽകുന്നു.

രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കുന്ന ഓഫീസ് വിവിധ ഗവൺമെന്റ് ഡിപ്പാട്ട്‌മെന്റുകളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും പൊതുപ്രവർത്തകരുമായി നേരിട്ട് ബന്ധപ്പെട്ട് പരാതികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
പൊതുജനങ്ങളുടെ പരാതികളും പൊതുതാൽപ്പര്യമുള്ള പ്രശ്‌നങ്ങളും യഥാസമയം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം തേടുന്നതിന് ഓഫീസ് ജീവനക്കാർ ശ്രദ്ധിക്കുന്നു.ഇത് മൂലം പരാതികളും പ്രശ്‌നങ്ങളും യഥാസമയം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലെ ത്തുകയും പരിഹരിക്കപ്പെടുകയും ചെയ്യുന്നു.
മുഖ്യമന്ത്രിയുടെ ചികിൽസാ സഹായം, ദുരന്തനിവാരണ ഫണ്ടിൽ നിന്നുള്ള മറ്റ് സഹായങ്ങൾ തുടങ്ങി ഗവൺമെൻ്റിൽ നിന്നും നേരിട്ട് പൊതുജനങ്ങൾക്ക് ലഭിക്കേണ്ട ധനസഹായം പരമാവധി ആളുകൾക്ക് ലഭ്യമാക്കുന്നതിന് ഓഫീസ് പ്രത്യേകം ശ്രദ്ധിക്കുന്നു.


എം.എൽ.എ ആസ്‌തി വികസന ഫണ്ട്, പ്രത്യേക വികസന നിധി എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ആസ്ഥാനത്തും സെക്രട്ടറിയേറ്റിലുമുള്ള ഓഫീസുക ളിലും ആഴ്‌ചയിൽ ഒരിക്കൽ ഓഫീസ് സ്റ്റാഫ് നേരിട്ട് പോയി പദ്ധതികളുടെ സമയബന്ധി തമായ പുരോഗതിയും ഫണ്ട് വിനിയോഗവും ഉറപ്പാക്കുന്നു.
ജനപ്രതിനിധികളും സാധാരണക്കാരും ഉദ്യോഗസ്ഥരും നിരന്തരം ബന്ധപ്പെടുന്ന ഓഫീസിന്റെ പ്രവർത്തനത്തിന് പൊതുപ്രവർത്തന രംഗത്തും ഔദ്യോഗിക രംഗത്തും പ്രവർത്തിച്ച് പ്രാഗൽഭ്യം തെളിയിച്ച വ്യക്‌തികളെയാണ് നിയോഗിച്ചിട്ടു ള്ളത്.

എം.എൽ.എ ഓഫീസിൻ്റെ സേവനം എല്ലാ രാഷ്ട്രീയ ഭേദചിന്തകൾക്കുമതീതമായി ജനങ്ങൾക്ക് പ്രയോജനകരമായി വിനിയോഗിക്കുക എന്നതാണ് ലക്ഷ്യം. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാരെന്ന ചിന്തയും ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും എത്രയും വേഗം പരിഹരിക്കണമെന്ന ബോധ്യവുമാണ് തൻ്റെ പ്രവർത്തനങ്ങളെ നയിക്കുന്നതെന്നും മാണി സി കാപ്പൻ കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top