കറന്റ് പോകുമെന്ന് നേരുത്തെ പറഞ്ഞില്ല. കടകളിൽ കൊടുക്കാനായി ആട്ടി വച്ച മാവു അത്രയും പുളിച്ചു പോയി കെഎസ്ഇബി കാണിച്ച തോന്നിവാസം കാരണംപുളിച്ചുപോയ ആട്ടിയ മാവ് തലയിൽ ഒഴിച്ച് സംരംഭകൻ നടത്തിയ വേറിട്ട പ്രതിഷേധം സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നു.
ഇളമ്പള്ളൂർ വേലുത്തമ്പി നഗറിൽ ആട്ട് മിൽ നടത്തുന്ന കുളങ്ങരക്കൽ രാജേഷ് ആണ് കുണ്ടറ കെഎസ്ഇബി ഓഫീസിനു മുന്നിൽ ആട്ടിയ മാവിൽ കുളിച്ച് പ്രതിഷേധിച്ചത്. ദോശമാവാട്ടി കവറുകളിൽ ആക്കി കടകളിൽ വിൽപന നടത്തുന്ന ജോലിയാണ് രാജേഷിന്റേത്.
ഇന്നലെ ഉച്ചയ്‌ക്ക് 1 മുതൽ 3 വരെയാണ് വൈദ്യുതി മുടങ്ങുമെന്ന് അറിയിച്ചതെങ്കിലും രാവിലെ 9.30 മുതൽ 10.30 വരെ തുടരെ വൈദ്യുതി തടസ്സപ്പെട്ടു. പിന്നീട് 11 മണിയോടെ വൈദ്യുതി പൂർണമായും നിലച്ചു.
ഇതോടെ രാജേഷ് പകുതി മാത്രം ആട്ടിവച്ച മാവ് പാക്ക് ചെയ്യാനാകാതെ പുളിച്ചു ഉപയോഗശൂന്യമാവുകയായിരുന്നു.തുടർന്നാണ് രാജേഷ് ഉച്ചയ്ക്ക് 2 മണിയോടെ കെഎസ്ഇബി ഓഫീസിലെത്തി പ്രതിഷേധിച്ചത്.ഉച്ചയ്ക്ക് ഒരുമണിക്ക് മുൻപ് മാവ് കടകളിൽ കൊടുക്കുന്നതിനായി രാവിലെ 6 മുതൽ ആരംഭിച്ച ജോലിയാണെന്നും 10000 രൂപയുടെ നഷ്ടമുണ്ടായതായും രാജേഷ് പറയുന്നു.