India

വിശ്വാസങ്ങളെ അവഹേളിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും; താക്കീതുമായി യോഗി

ഒരു മതത്തേയും കുറിച്ചുള്ള മോശമായ അഭിപ്രായപ്രകടനങ്ങൾ നടത്താൻ പാടില്ല അത് അംഗീകരിക്കാം കഴിയുന്നതുമല്ല, താക്കിതുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളെ മാനിക്കണം. അതേപോലെ മതത്തെയോ വിഭാഗത്തെയോ അവഹേളിക്കുന്ന പരാമർശങ്ങൾ സ്വീകരിക്കാൻ ആകില്ല, എന്നാൽ പ്രതിഷേധത്തിന്റെ പേരിലുള്ള അരാജകത്വവും വെച്ചുപൊറുപ്പിക്കില്ല.

എല്ലാ വിശ്വാസത്തെയും മാനിക്കുന്നു പക്ഷെ അത് ആരുടെയും മേൽ നിർബന്ധിച്ച് അടിച്ചേൽപ്പിക്കാൻ കഴിയില്ല. ആരെങ്കിലും വിശ്വാസങ്ങളെ പരിഹസിക്കുകയും, വിശ്വാസത്തിനെതിരെ അസഭ്യം പറയുകയും ചെയ്താൽ തക്ക ശിക്ഷ നൽകുകയും ചെയ്യുമെന്നും യോഗി പറഞ്ഞു. നവരാത്രി ആഘോഷങ്ങൾ കണക്കിലെടുത്ത് നടത്തിയ ക്രമസമാധാന അവലോകന യോഗത്തിലാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്

പ്രതിഷേധത്തിന്റെ പേരിലുള്ള അരാജകത്വവും നശീകരണവും തീകൊളുത്തലും അംഗീകരിക്കാനാവില്ലെന്നും അതിന് ധൈര്യപ്പെടുന്നവർ വില നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ശാരദിയ നവരാത്രി വിജയദശമി ആഘോഷങ്ങൾ സന്തോഷത്തിലും സമാധാനത്തിലും സൗഹാർദ്ദപരമായ അന്തരീക്ഷത്തിലും ആഘോഷിക്കണം. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകിയ മുഖ്യമന്ത്രി, തിരക്കേറിയ സ്ഥലങ്ങളിൽ കാൽനട പട്രോളിംഗും പിആർവി 112 പട്രോളിംഗും ശക്തമാക്കണമെന്നും പറഞ്ഞു. സ്ത്രീകളുടെയും പെൺമക്കളുടെയും സുരക്ഷയും സൗകര്യവും ഉറപ്പാക്കണം, ഇതിനായി എല്ലാ വകുപ്പുകളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top