Kerala

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേർ പിടിയിൽ

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേർ പിടിയിലായി. കോഴിക്കോട് മുക്കത്തിനടുത്താണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്നുപേർ ആണ് പിടിയിലായത്.

15 വയസുള്ള സ്കൂൾ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഒരു അസം സ്വദേശിയും രണ്ട് മലപ്പുറം സ്വദേശികളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ അമ്മയുമായി അടുപ്പമുള്ളവരാണ് പ്രതികള്‍.

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആണ് കുട്ടി ഗർഭിണി ആണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ കുടുംബം പൊലീസിൽ പരാതി നല്‍കുകയായിരുന്നു. ഇനിയും കൂടുതൽ പ്രതികൾ ഉണ്ടെന്നും വിദ്യാർത്ഥിനിയുടെ മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി ആധാരമാക്കി മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top