പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപിക അറസ്റ്റിൽ. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. ഡാവൻപോർട്ട് ഹൈസ്കൂളിലെ ചിത്രകലാ അധ്യാപികയായ 51 കാരിയായ ജെന്നിഫർ മാസിയാണ് പിടിയിലായത്. ഇവരെ കോമൽ കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കുയാണ്.
ഗാർഡൻ റിഡ്ജില്‍ നിർമ്മാണത്തിലിരിക്കുന്ന ഒരു വീട്ടിൽ സംശയാസ്പദമായ രീതിയിൽ ആളുകൾ ഉണ്ടെന്ന ഫോൺ സന്ദേശത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് അധ്യാപികയേയും വിദ്യാർത്ഥിയേയും കണ്ടെത്തിയത്.വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്ന മാസിയെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. വിദ്യാർത്ഥിയുടെ പ്രായം വെളിപ്പെടുത്തിയിട്ടില്ല.
അമേരിക്കൻ നിയമപ്രകാരം 20 വർഷം വരെ തടവും 10,000 ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമാണ് അധ്യാപിക ചെയ്തത്. സ്കൂൾ അധികൃതർ സംഭവത്തോട് പ്രതികരിച്ചിട്ടുണ്ട്. അധ്യാപികയുടെ പെരുമാറ്റതിൽ സ്കൂൾ അപലപിച്ചു.അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള അനുചിതമായ ബന്ധങ്ങൾ വെച്ചുപൊറുപ്പിക്കില്ല. വിദ്യാർത്ഥികളുടെ സുരക്ഷക്കും ക്ഷേമത്തിനുമാണ് സ്കൂൾ മുൻഗണന നൽകുന്നതെന്നും അധികൃതർ പ്രസതാവനയിലൂടെ അറിയിച്ചു.