Kerala

അവസാന വിക്കറ്റും വീണെന്ന് ജലീൽ;അജിത് കുമാറിൻ്റെ തലയിൽനിന്ന് തൊപ്പി ഊരിക്കും എന്നുപറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ എന്ന് അൻവർ

മലപ്പുറം:ക്രമസമാധാന ചുമതയിൽനിന്ന് എ.ഡി.ജി.പി. അജിത് കുമാറിനെ നീക്കിയതിനു പിന്നാലെ വ്യത്യസ്ത പ്രതികരണവുമായി രണ്ട് സിപിഐ(എം) സഹ യാത്രികർ രംഗത്തെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തി.വിവരമറിനത്തിനെ തുടർന്ന് സിപിഎം ൽ നിന്നും അകന്ന പി വി അൻവർ മുഖ്യമന്ത്രിയെ തന്നെ ഒന്ന് തോണ്ടി അജിത് കുമാറിൻ്റെ തലയിൽനിന്ന് തൊപ്പി ഊരിക്കും എന്നുപറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ’ എന്നായിരുന്നു അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.പിണറായിയോടുള്ള ശക്തമായ വൈരാഗ്യം ആ പോസ്റ്റിൽ നിഴലിക്കുമ്പോൾ ;ജലീൽ സർക്കാർ അനുകൂല പോസ്റ്റാണ് നടത്തിയത്.അവസാന വിക്കറ്റും വീണു എന്ന് മയപ്പെടുത്തി.ഇവരുടെ രണ്ടു പേരുടെയും നിലപാടുകളും ഇതിൽ നിന്നും വ്യക്തമാണ് .

ക്രമസമാധാന ചുമതയിൽനിന്ന് എ.ഡി.ജി.പി. അജിത് കുമാറിനെ നീക്കിയതിനു പിന്നാലെ പ്രതികരണവുമായി പി.വി. അൻവർ എം.എൽ.എ. അജിത് കുമാറിൻ്റെ തലയിൽനിന്ന് തൊപ്പി ഊരിക്കും എന്നുപറഞ്ഞവന്റെ പേര് അൻവറെന്നാ സി.എമ്മേ’ എന്നായിരുന്നു അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മലപ്പുറം: എ.ഡി.ജി.പി. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതിനു പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീൽ എം.എൽ.എ. ‘അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top