Kottayam

കേരള കോൺഗ്രസ് അറുപതാം ജന്മദിനം: ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുമായി യൂത്ത് ഫ്രണ്ട് എം ജില്ലാ കമ്മിറ്റി; 60 തിരിയിട്ട വിളക്ക് തെളിയിച്ച് നാളെ (ഒക്ടോബർ ഏഴ്) ഗാന്ധിസ്‌ക്വയറിൽ ആഘോഷത്തിന് തുടക്കമാകും

കോട്ടയം: കേരള കോൺഗ്രസിന്റെ അറുപതാം ജന്മദിനത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് തയ്യാറെടുത്ത് യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ കമ്മിറ്റി. ആഘോഷങ്ങളുടെ ഭാഗമായി നാളെ ഒക്ടോബർ ഏഴ് തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ഗാന്ധിസ്‌ക്വയറിൽ അറുപത് തിരിയുള്ള വലിയ വിളക്ക് തെളിയിക്കും. യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ഭാഗമായാണ് വിളക്ക് തെളിയിക്കുന്നത്. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡൻ്റ് ഡിനു ചാക്കോ അധ്യക്ഷത വഹിക്കും. യൂത്ത് ഫ്രണ്ട് എം ജില്ലാ സംസ്ഥാന നേതാക്കളും, കേരള കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ അടക്കമുള്ളവരും പരിപാടികളിൽ പങ്കെടുക്കുമെന്ന് യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ്‌ ഡിനു ചാക്കോ അറിയിച്ചു

ആഘോഷപരിപാടികളുടെ ഭാഗമായി ഒക്ടോബർ ഒൻപതിന് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസിൽ പായസ വിതരണം നടക്കും. യൂത്ത് ഫ്രണ്ട് എം പ്രവർത്തകരുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന പായസം ഓഫിസിൽ എത്തുന്നവർക്ക് വിതരണം ചെയ്യും. ഇത് കൂടാതെ യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തിൽ അറുപതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കെ എം മാണി മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റും സംഘടിപ്പിക്കുമെന്ന് യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡൻ്റ് ഡിനു ചാക്കോ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top