കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് സിപിഐഎമ്മിൽ ഉണ്ടായ പൊട്ടിത്തെറിയെ തുടർന്ന് ഈ മാസം 11 ന് എറണാകുളത്ത് അമ്പതോളം സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക് ചേരും. 11-ന് പ്രതിപക്ഷ നേതാവില്‍ നിന്ന് അംഗത്വം സ്വീകരിക്കും. വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
തൃപ്പൂണിത്തുറ ഉദയംപേരൂരിലാണ് സിപിഐഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവും എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും അടക്കം അമ്പതോളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുന്നത് എന്നാണ് അറിയിക്കുന്നത്.
ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് സിപിഐഎമ്മിൽ ഉണ്ടായ പൊട്ടിത്തെറിയാണ് കൊഴിഞ്ഞുപോക്കിന് കാരണമെന്നാണ് വിവരം.