Kerala

അദ്ധ്യാപിക മദ്യപിച്ചില്ലെങ്കിൽ തലയിലൂടെ ഒഴിക്കുമെന്ന് സഹ അദ്ധ്യാപകർ:പുല്‍പ്പള്ളി പഴശ്ശിരാജ കോളജിലെ പഠന യാത്ര അലങ്കോലമായി

എറണാകുളം :കോളജ് വിദ്യാര്‍ത്ഥികളുമായുള്ള പഠനയാത്രക്കിടയില്‍ സഹഅദ്ധ്യാപികയെ മദ്യപിക്കാന്‍ നിര്‍ബന്ധിക്കുകയും വിദ്യാര്‍ത്ഥികളോട് അപമര്യദയായി പെരുമാറുകയും ചെയ്ത രണ്ട് അദ്ധ്യാപകരെ സസ്പെന്‍ഡ് ചെയ്തു.പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് ടൂറിസം വിഭാഗം തലവനും വയനാട് ജില്ലയിലെ ഇടതുപക്ഷ അദ്ധ്യാപക സംഘടനാ നേതാവുമായ ഷെല്‍ജി മാത്യു, അതേ ഡിപ്പാര്‍ട്ടുമെന്റിലെ അദ്ധ്യാപകനും യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറും യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ അംഗവുമായ സനൂപ് കുമാര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

ടൂറിസം വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുമായി എറണാകുളത്തേക്ക് നടത്തിയ രണ്ട് ദിവസത്തെ പഠനയാത്രക്കിടെയാണ് ഇവര്‍ വിദ്യാര്‍ത്ഥികളോടും സഹഅദ്ധ്യാപികയോടും മോശമായി പെരുമാറിയത്. യാത്രയുടെ തുടക്കത്തിലേ മദ്യപിച്ച് എത്തിയ ഇവര്‍ ബസില്‍വച്ചും എറണാകുളത്ത് താമസിച്ച ഹോട്ടലില്‍ വച്ചുമാണ് മോശമായി പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു.

രാത്രി സഹഅദ്ധ്യാപികയെ ഇവരുടെ മുറിയിലേക്ക് വിളിപ്പിക്കുകയും മദ്യപിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. എതിര്‍ത്ത അദ്ധ്യാപികയോട് കുടിച്ചില്ലങ്കില്‍ തലയില്‍ കൂടി ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി. വളരെ മോശമായി സംസാരിച്ചു. ഇത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളോട് ലൈംഗിക ചുവയുള്ള ഭാഷയില്‍ സംസാരിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറയുന്നു.അദ്ധ്യാപകരുടെ ശല്യം സഹിക്കാതെ വന്നതോടെ ഇവര്‍ പഠനയാത്ര പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top