Kerala

‘പ്രസ്ഥാനത്തിന് നേരെ വന്നാൽ കയ്യും വെട്ടും കാലും വെട്ടും’: അൻവറിനെതിരെ വീണ്ടും കൊലവിളി മുദ്രാവാക്യം

കോഴിക്കോട്: പി.വി അൻവർ എംഎൽഎക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി വീണ്ടും സിപിഎം. മലപ്പുറം എടപ്പറ്റ ലോക്കൽ കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ച് നടന്ന റാലിയിലാണ് മുദ്രാവാക്യം ഉയര്‍ന്നത്. ‘പ്രസ്ഥാനത്തിന് നേരെ വന്നാൽ കയ്യും വെട്ടും കാലും വെട്ടും’ എന്നാണ് പ്രകടനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്നത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പങ്കെടുത്ത പൊതു സമ്മേളനത്തിന് മുമ്പായിരുന്നു പ്രകടനം.

പാർട്ടിക്കും സർക്കാരിനുമെതിരെ വിമർശനമുയർത്തിയതിന് പിന്നാലെ പി.വി അൻവർ എംഎൽഎക്കെതിരെ സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിലും കൊലവിളി മുദ്രാവാക്യം ഉണ്ടായിരുന്നു. അൻവറിന്റെ മണ്ഡലമായ നിലമ്പൂരിൽ നടന്ന പ്രകടനത്തിനിടെയായിരുന്നു ഇത്. ഗോവിന്ദൻ മാഷ് കൈ ഞൊടിച്ചാൽ കൈയും കാലും വെട്ടി ചാലിയാർ പുഴയിൽ എറിയും എന്നായിരുന്നു അന്ന് പ്രവർത്തകർ ഉയർത്തിയ മുദ്രാവാക്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top