Kerala

പിടിച്ചെടുത്തത് ഏഴ് ലക്ഷത്തിന്റെ ഹവാല പണം, എഫ്ഐആറിൽ 4.68 ലക്ഷമായി; പൊലീസ് മുക്കിയെന്ന് എംഎൽഎ

കാസർകോട്: പിടികൂടിയ ഹവാല പണം പൊലീസ് മുക്കിയെന്ന ആരോപണവുമായി എൻ എ നെല്ലിക്കുന്ന് എംഎൽഎ. ഹൊസ്ദുർഗ് പൊലീസ് പിടികൂടിയെ പണം പൂർണമായും കോടതിയിൽ ഹാജരാക്കാതെ ഉദ്യോഗസ്ഥർ മുക്കിയെന്നാണ് എംഎൽഎയുടെ ആരോപണം.

2023 ഓഗസ്റ്റ് 25-നാണ് അണങ്കൂർ ബദരിയ ഹൗസിൽ ബി എം ഇബ്രാഹിമിൽനിന്ന് ഏഴുലക്ഷം രൂപ ഹൊസ്ദുർഗ് പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ എഫ്ഐആറിൽ പറയുന്നത്. 4,68,000 രൂപ രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ചു എന്നാണുള്ളത്. ബാക്കി 2,32,000 രൂപ എവിടെ പോയെന്ന് അറിയില്ലെന്നും എംഎൽഎ പറഞ്ഞു.

നിയമവിരുദ്ധമായല്ല പണം സൂക്ഷിച്ചത് എന്നാണ് കേസിൽ പ്രതിചേർക്കപ്പെട്ട ഇബ്രാഹിം പറയുന്നത്. അത് തെളിയിക്കാനുള്ള രേഖകളും അദ്ദേഹത്തിന്റെ പക്കലുണ്ട്. അതിനാൽ അദ്ദേഹം കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കേസ് നടത്തുകയാണ്. സംഭവത്തിൽ ഇബ്രാഹിം ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും നടപടിയില്ലെന്നുെം എംഎൽഎ ആരോപിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top