കോട്ടയം :ഇന്നലെ പാലായിൽ നടന്ന വൈദ്യുതി ഉപഭോക്തൃ സംഗമത്തിൽ എല്ലാവരും വൈദ്യുതി ജീവനക്കാരെ കുറ്റപ്പെടുത്തിയപ്പോൾ ;മരുഭൂമിയിലെ മലർ വാടിയായി ഒരു കന്യാസ്ത്രീ കടന്നു വന്നു.അവരുടെ അനുഭവങ്ങളായിരുന്നു അവരെ കൊണ്ട് അങ്ങനെ പറയിച്ചത്.ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല.ഇങ്ങനെയൊരു വേദിയിൽ ഞാൻ ഇതിനു മുൻപ് വന്നിട്ടുമില്ല എന്നാണ് പാലാ എസ് ഡി കോൺവെന്റിലെ അമല സിസ്റ്റർ വേദിയിൽ കയറി പറഞ്ഞത്.തുടക്കവും ഒടുക്കവും ഈശോ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്നു അനുഗ്രഹിക്കാനും അമല സിസ്റ്റർ മടിച്ചില്ല .
ഞാൻ മൂന്നു മാസമേ ആയുള്ളൂ പാലായിൽ വന്നിട്ട്.ഞാൻ ചങ്ങനാശേരി ക്കാരിയാണ് .ഞങ്ങൾ അവിടെയൊരു ഓൾഡേജ് ഹോം നടത്തുന്നുണ്ട് .അവിടെ വൈദ്യുതി പോകുമ്പോൾ ഞങ്ങൾ വൈദ്യുതി ജീവനക്കാരെ വിളിക്കുമ്പോൾ അവർ പെട്ടെന്ന് തന്നെ ഓടിയെത്തി അത് നന്നാക്കി തരും .അവർക്കു തന്നെ ചെയ്യാൻ പറ്റാത്തതാണെങ്കിൽ ഉടനെ തന്നെ ആളെ കൂട്ടിക്കൊണ്ടു വന്നു ജോലികൾ പൂർത്തിയാക്കി തരുന്നതാണ് അവരുടെ സ്വഭാവം.ഏതു പാതിരാത്രിക്ക് വിളിച്ചാലും അവർ എത്തും.
ഈയിടെ ഞങ്ങളുടെ മാഠത്തിനടുത്ത് ഒരു തെങ്ങ് മറിഞ്ഞു വീണ് മൂന്നാലു പോസ്റ്റുകൾ തകർന്നു വൈദ്യുതി നിലച്ചു .ഞങ്ങൾ അറിയിച്ചതനുസരിച്ച് വൈദ്യുതി ജീവനക്കാർ വന്നു ആ തെങ്ങു വെട്ടി മാറ്റി തന്നു .അന്നൊരു ഞായറാഴ്ചയുമായിരുന്നു .ജീവിക്കാൻ വായു എന്നത് പോലെ വൈദ്യുതിയും നമ്മുക്ക് വേണമല്ലോ.ജീവൻ പണയപ്പെടുത്തിയാണ് അവർ നമുക്ക് സേവനങ്ങൾ ചെയ്യുന്നത്.വൈദ്യുതി സൂക്ഷിച്ചു ഉപയോഗിക്കണമെന്നും അമല സിസ്റ്റർ പറഞ്ഞു .ഫോൺ എടുക്കാത്തതിന്റെ കാര്യത്തിലും സിസ്റ്ററിനു ന്യായമുണ്ട് .തുരുതുരെ ഫോൺ വരുമ്പോൾ സമചിത്തത നഷ്ട്ടപ്പെടുന്നതായിരിക്കും എന്ന് സിസ്റ്റർ അമല ആശ്വസിപ്പിച്ചു .ഞാൻ ഇവിടെ വിമർശിച്ചവരാരെയും കുറ്റപ്പെടുത്താൻ പറഞ്ഞതല്ലെന്നും പറഞ്ഞു തേൻ പുരട്ടാനും സിസ്റ്റർ മറന്നില്ല .
മരുഭൂമിയിലെ നീരുറവ പോലെയുള്ള അമല സിസ്റ്ററിന്റെ ഈ വാക്കുകളെ വൈദ്യുതി ബോർഡിന്റെ ഉന്നത ഉദ്യോഗസ്ഥൻ അടുത്ത് ചെന്ന് കൈക്കൂപ്പി നന്ദി രേഖപ്പെടുത്തി .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ