കോട്ടയം :-കോട്ടയം എറണാകുളം റൂട്ടിലെ അതിരൂക്ഷമായ യാത്രാക്ലേശം കണക്കിലെടുത്ത് കൊല്ലത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് പ്രത്യേക ട്രയിൻ അനുവദിച്ചതായി കെ.ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു. റയിൽവേ മന്ത്രിയുമായും തിരുവനത്തപുരം ഡിവിഷണൽ മാനേജരുമായും നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് റെയിൽവേ നടപടി സ്വീകരിക്കാൻ തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വിവരിച്ചുകൊണ്ട് റെയിൽവേ ബോർഡ് തരത്തിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെയും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് ഫ്രാൻസിസ് ജോർജ് എം.പി നിവേദനങ്ങൾ നൽകുകയും വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.
താൽക്കാലികമായി ഇതിന് ഒരു പരിഹാരം എന്നോണം ഒരു memu സർവീസ് പാലരുവി ട്രെയിനിനും വേണാട് എക്സ്പ്രസ്സിനും ഇടയിലായി കൊല്ലത്തുനിന്നും എറണാകുളത്തേക്ക് ഓടിക്കുവാൻ റെയിൽവേ തീരുമാനിച്ചിരിക്കുകയാണ്. ആഴ്ചയിൽ അഞ്ചുദിവസമായിരിക്കും ട്രെയിൻ സർവീസ് നടത്തുക. രാവിലെ 6 15ന് കൊല്ലത്തു നിന്നും പുറപ്പെടുന്ന ട്രെയിൻ 9:35ന് എറണാകുളത്ത് എത്തിചേരും . തിരികെ 9.30ന് എറണാകുളത്ത് നിന്നും പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 1 30ന് കൊല്ലത്ത് എത്തിച്ചേരും. 8 കോച്ച്കൾ ഉള്ള memu സർവീസ് ആണ് സർവീസ് നടത്തുകയെന്ന് ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി