Politics

കേരളാ കോൺഗ്രസ് (എം)മായി അസ്വാരസ്യം :ഇന്ന് ചേർന്ന LDF മണിമല പഞ്ചായത്ത് യോഗം സിപിഐ ബഹിഷ്‌കരിച്ചു

കാഞ്ഞിരപ്പള്ളി :മണിമല;കേരളാ കോൺഗ്രസ് എമ്മുമായുണ്ടായ അസ്വാരസ്യത്തെ തുടർന്ന് ഇന്ന് ചേർന്ന LDF മണിമല പഞ്ചായത്ത് യോഗം സിപിഐ ബഹിഷ്‌കരിച്ചു.LDF കൺവീനർ കമ്മറ്റി തീരുമാനം നടപ്പാക്കാത്തതും സിപിഐ ക്ക് ലഭിക്കാനുള്ള സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സ്ഥാനം വിട്ടു കിട്ടത്തതുമാണ് യോഗം ബഹിഷകരിക്കാൻ കാരണം.

കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് LDF പാർലമെന്ററി പാർട്ടി യോഗത്തിലും സിപിഐ ജന പ്രതിനിധികൾ പങ്കെടുത്തില്ല.കഴിഞ്ഞ മാസം MLA പങ്കെടുത്ത  പരിപാടികളും സിപിഐ ജനപ്രതിനിധികളും നേതാക്കളും ബഹിഷ്കരിച്ചിരുന്നു.മണിമല സ്റ്റേഡിയം നവീകരണം ഉദ്‌ഘാടനത്തിന് ആളുകൾ ഇല്ലാതിരുന്നത് വിവാദമായിരുന്നു. പഞ്ചായത്ത് LDF കൺവീനർ മുന്നണി മര്യാദ പാലികണമെന്നും,സിപിഐ ആവശ്യപ്പെട്ടു.

മണിമല പഞ്ചായത്തിലെ ആകെ കക്ഷിനില 15 ആണ് അതിൽ ഭരണ കക്ഷിയായ എൽ ഡി എഫിന് 11 സീറ്റാണ് ഉള്ളത് .സിപിഎം 6 ;കേരളാ കോൺഗ്രസ് എം 3  .സിപിഐ 2 എന്നിങ്ങനെയാണ് എൽ ഡി എഫ് കക്ഷിനില .പ്രതിപക്ഷത്ത് കോൺഗ്രസിന് 3 ;ലീഗിന് ഒന്നുമാണുള്ളത്.ആദ്യ ടേമിൽ സിപിഎം പ്രസിഡന്റും ;സിപിഐ വൈസ് പ്രസിഡന്റും ആയിരുന്നു ,മൂന്ന് വർഷത്തേക്കാണ് ഇവർ വീതം വച്ചെടുത്തത്.തുടർന്നുള്ള രണ്ടു വര്ഷം കേരളാ കോൺഗ്രസ് പ്രസിഡന്റും ;സിപിഎം വൈസ് പ്രസിഡറുമാണ് തീരുമാനം .ഇതിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം സിപിഐ ക്കു നല്കാമെന്നുള്ള തീരുമാനം കേരളാ കോൺഗ്രസ് നടപ്പിലാക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം .

സ്ഥലം എം എൽ എ ജയരാജ്;സിപിഎം ഏരിയാ നേതാക്കളും സിപിഐ മണ്ഡലം നേതാക്കളും ചർച്ച ചെയ്തിട്ടും തീരുമാനമാകാത്തതാണ് ഇപ്പോൾ സിപിഐ എൽ ഡി എഫ് യോഗം ബഹിഷ്‌ക്കരിക്കുന്ന നിലയിലേക്ക് എത്തിയത്.അടുത്ത പഞ്ചായത്ത് തെരെഞ്ഞെടുപ്പിനു 14 മാസം മാത്രം ബാക്കി നിൽക്കെ എൽ ഡി എഫിലെ പ്രശ്നങ്ങൾ സാകൂതം വീക്ഷിക്കുകയാണ് മറ്റു കക്ഷികൾ എല്ലാം തന്നെ .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top