Kerala

കുടുംബശ്രീ ബാലസദസ് ഒക്‌ടോബർ രണ്ടിന്

കോട്ടയം: കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്യുന്നതിനും കുട്ടികളുടെ അവകാശങ്ങളും കടമകളും ചർച്ച ചെയ്യുതിനുമുള്ള വേദിയായി കുടുംബശ്രീയുടെ ബാലസദസ് ഒക്‌ടോബർ രണ്ടിന് നടക്കും. ഉച്ചക്ക് രണ്ടു മണി മുതൽ 5 മണി വരെയാണ് ബാലസദസ്.
കുടുബശ്രീ കുട്ടികളുടെ കൂട്ടായ്മയായ ബാലസഭ എല്ലാവർഷവും വാർഡ് തലത്തിൽ ബാലസമിതികളും പഞ്ചായത്ത് / നഗരസഭ തലത്തിൽ ബാല പഞ്ചായത്ത്/ നഗരസഭകളും നടത്താറുണ്ട്.

ഈ വർഷം ഈ പരിപാടിക്ക് മുന്നോടിയായി ഗാന്ധിജയന്തി ദിനത്തിൽ ബാലസദസുകൾ ചേരും. സാമൂഹിക പ്രശ്‌നങ്ങളിൽ കുട്ടികളുടെ ഇടപെടലുകൾ വർധിധിപ്പിക്കുന്നതിനും അവരുടെ നിരീക്ഷണങ്ങൾ പങ്കുവെക്കുന്നതിനും ബാലസദസ് വേദിയാകും. തുടർന്ന് ഈ വിഷയങ്ങൾ റിപ്പോർട്ടുകൾ ആക്കി ബാലസമിതി ബാലപഞ്ചായത്തുകളിൽ അവതരിപ്പിക്കും. കുടുംബശ്രീ ബാലസഭാ അംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും ബാലസദസുകൾ നടത്താനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. ജില്ലാതലത്തിൽ പരിശീലനവും തുടർന്നു തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ഒരു ദിവസത്തെ റിസോഴ്‌സ് പേഴ്‌സൺ പരിശീലനവും നടത്തി. വാർഡ്തലത്തിൽ ഗൃഹസന്ദർശനം നടത്തി പങ്കാളിത്തം ഉറപ്പിച്ചു. ബാലസഭാകുട്ടികളുടെ നേതൃത്വത്തിൽ തന്നെ മുന്നൊരുക്കമായി കോലായ് കൂട്ടങ്ങളും നടത്തി. ജില്ലയിൽ വിവിധ സ്‌കൂളുകളിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിന് കുട്ടികൾക്ക് ചോദ്യങ്ങൾ എഴുതി ഉന്നയിക്കുന്നതിനായി ചോദ്യപ്പെട്ടികളും ഒരുക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top