Kottayam

ദേശീയ രക്തദാന ദിനാചരണവുംഷിബു തെക്കേമറ്റത്തിൻ്റെ നൂറ്റിഇരുപത്തിയഞ്ചാം രക്തദാനവുംനാളെ പാലായിൽ

പാലാ: ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ജനമൈത്രി പോലീസ്, പാലാ ബ്ലഡ് ഫോറം എന്നിവയുടെ നേതൃത്വത്തിൽ ദേശീയ രക്തദാന ദിനാചരണവും മെഗാ രക്തദാന ക്യാമ്പും നാളെ പാലായിൽ.
പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിൻ്റെ 125-ാമത് രക്തദാനത്തോട് അനുബന്ധിച്ച് നടക്കുന്ന മെഗാ രക്തദാന ക്യാമ്പിൽ ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദ് ഐ.പി.എസും സിനി ആർട്ടിസ്റ്റും മോഡലുമായ ട്രിനിറ്റി എലിസാ പ്രകാശും രക്തം ദാനം ചെയ്യുന്നതുമാണ്.
വർഷം തോറും ഒക്ടോബര് 1 ദേശീയ രക്തദാന ദിനമായി ആചരിച്ചുവരുന്നു. അണുബാധയില്ലാത്ത രക്തത്തിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും പ്രത്യേകിച്ച് യുവജനങ്ങളിൽ അവബോധം വളർത്തിയെടുക്കുന്നതിനും സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ ദിനാചരണം അവസരമൊരുക്കുന്നു. “രക്തദാനഘോഷങ്ങളുടെ രണ്ടു ദശകങ്ങൾ: രക്തദാതാക്കളെ നന്ദി.. നിങ്ങളുടെ ദാനം വിലമതിക്കാനാവാത്തതാണ്” എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം.

പ്രസവം, റോഡപകടങ്ങൾ, പ്രകൃതിദുരന്തങ്ങൾ, ശസ്തക്രിയകൾ തിടങ്ങിയവക്കും കാൻസർ, ഡെങ്കിപ്പനി, ഹീമോഫീലിയ, താലസീമിയ തുടങ്ങിയ രോഗങ്ങൾക്കും ജീവൻ നിലനിർത്തുനനത്തിനു പലപ്പോഴും രക്തം അത്യന്താപേക്ഷിതമാണ്. ജീവിതത്തിൽ ആർക്കും എപ്പോൾ വേണമെകിലും ഇത്തരം ഒരു ആവശ്യം വന്നേക്കാം. ആഘട്ടത്തിൽ സുരക്ഷിതമായ രക്തം ലഭ്യമാക്കാൻ സന്നദ്ധ രക്തദാനം കൂടിയേതീരൂ എന്ന സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ദിനാചരണത്തിന്റെ ലക്‌ഷ്യം. സുരക്ഷിത രക്തം ഉറപ്പാക്കുന്നതിന് സംസ്ഥാന രക്ത ചംക്രമണ കൗൺസിലിന്റെ നേതൃത്വത്തിൽ രക്തബാങ്കുകളെ കോർത്തിണക്കിക്കൊണ്ട് ശക്തമായ പ്രവർത്തനം നടന്നുവരുന്നു.

ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ 125-ാം തവണ 125 പേരോടൊപ്പം രക്തം ദാനം ചെയ്യുന്ന പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തെ ആദരിക്കുകയും ചെയ്യുന്നു. അന്നേ ദിവസം പാലാ ടൗൺ ഹാളിൽ നടക്കുന്ന മെഗാ രക്തദാന ക്യാമ്പിൽ പാലായിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യുവജങ്ങൾ രക്തം ദാനം ചെയ്യും.


ക്യാമ്പിന് കോട്ടയം ജനറൽ ആശുപത്രി, മരിയൻ മെഡിക്കൽ സെന്റർ, കോട്ടയം ലയൺസ്‌ എസ് എച്ച് മെഡിക്കൽ സെന്റർ, ഭരണങ്ങാനം ഐ എച്ച് എം ആശുപത്രി എന്നിവർ നേതൃത്വം നൽകുമെന്നും.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ വ്യാസ് സുകുമാരൻ,
പാലാ ഡി.വൈ.എസ്.പി കെ സദൻ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ, ഷിബു തെക്കേമറ്റം എന്നിവർ അറിയിച്ചു.
രാവിലെ 10 മണി പാലാ ടൗൺ ഹാളിൽ നടക്കുന്ന
മെഗാ രക്തദാന ക്യാമ്പ് അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും 10:30നു പൊതുസമ്മേളനത്തിൽ
മാണി സി കാപ്പൻ എം.എൽ എ
ആധ്യക്ഷത വഹിക്കുന്നതും ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യുന്നതുമാണ് ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദ് ഐ.പി.എസ് മുഖ്യ പ്രഭാഷണവും പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തേൽ മുഖ്യാതിഥിയായും പങ്കെടുക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയയും ജില്ലാ പ്രോഗ്രാം മാനേജർ, ആരോഗ്യ കേരളം ഡോ. വ്യാസ് സുകുമാരനും വിഷയാവതരണം നടത്തും.
അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ്
വിനോദ് പിള്ള പുരസ്‌കാര വിതരണം നടത്തും.പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി ഫാദർ. ജോർജ് പുല്ലുകാലയിൽ, പാലാ മുനിസിപ്പൽ വൈസ് ചെയർമാൻ
ലീനാ സണ്ണി, ലയൺസ്‌ ക്ലബ് ഡിസ്‌ട്രിക്‌ട് ഗവർണർ ആർ വെങ്കിടാചലം, വൈസ്‌മെൻ ക്ലബ് ഡിസ്‌ട്രിക്‌ട് ഗവർണർ
സണ്ണി വി സ്കറിയ,പാലാ ബ്ലഡ് ഫോറം ചെയർമാനും പാലാ ഡി വൈ എസ് പി യുമായ കെ.സദൻ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം,
ജില്ല ടി.ബി ഓഫീസർ ഡോ. ആശാ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
ലിസ്സിക്കുട്ടി മാത്യു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കൗൺസിലർ ബിജി ജോജോ, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് & സോൺ ഹെഡ് നിഷ കെ ദാസ്, എച്ച് ഡി എഫ് സി ബാങ്ക് ക്ലസ്റ്റർ ഹെഡ് മാത്യു ജേക്കബ്, ജില്ലാ മാസ് മീഡിയ ഓഫിസർ ഡോമി ജോൺ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തുന്നതുമാണ്.
മുൻ ജില്ലാ പഞ്ചായത് പ്രസിഡൻ്റ് നിർമ്മല ജിമ്മി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജോസ്മോൻ മുണ്ടയ്ക്കൽ, അഡ്വ. ഷോൺ ജോർജ്, രാജേഷ് വാളിപ്ലാക്കൽ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത്ത് മീനാഭവൻ, മീനച്ചിൽ ഗ്രാമപഞ്ചായത്ത് സജോ പൂവത്താനി, കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലീലാമ്മ ബിജു, മെൻ്റൽ ഇൻഡസ്ട്രീസ് ചെയർമാൻ അഡ്വ. ഫ്രാൻസിസ് തോമസ്, ലയൺസ് ക്ലബ് ഇൻ്റർനാഷണൽ മുൻ ഗവർണർ ബിനു ജോർജ്, മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡൻ്റ് അഡ്വ. രാജേഷ് പല്ലാട്ട് എന്നിവർ സാന്നിദ്ധ്യം വഹിക്കുന്നതുമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top