Politics

തുരുത്തൻ വിരുദ്ധനാവുമോ..?കാലാവധി കഴിയുമ്പോൾ രാജി വയ്ക്കില്ലെന്ന് പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ;അടുത്ത തവണ ആദ്യ ടേമിൽ തുരുത്തിയെ ചെയർപേഴ്‌സൺ ആക്കാനുള്ള അടവ് തന്ത്രമെന്നും നിരീക്ഷകർ 

പാലാ :തുരുത്തൻ വിരുദ്ധനാവുമോ..?മുന്നണി ധാരണകൾ അനുസരിച്ച് ഒരു വർഷം  ലഭിച്ച ചെയർമാൻ സ്ഥാനം കാലാവധി കഴിയുമ്പോൾ രാജി വയ്ക്കില്ലെന്നാണ് മാസങ്ങളായി ചെയർമാൻ ഷാജു വി തുരുത്തൻ പലരോടും പറഞ്ഞിട്ടുള്ളത്.അത് കുറച്ചും കൂടെ കടത്തി പാലാ മുനിസിപ്പാലിറ്റിയിലെ രണ്ടാം വാർഡിലുള്ള പലരോടും അടുത്ത തെരെഞ്ഞെടുപ്പിൽ തനിക്കു വോട്ട് ചെയ്യണമെന്നും ;പാർട്ടി നോക്കണ്ട ;എന്റെ സേവനം നിങ്ങൾ നോക്കിയാൽ മതിയെന്നും പലരോടും പറയുന്നതായി കേരളാ കോൺഗ്രസ് എമ്മിന് വിവരം ലഭിച്ചിട്ടുണ്ട് .

എന്നാൽ കേരളാ കോൺഗ്രസ് കേന്ദ്രങ്ങൾ ഇക്കാര്യങ്ങൾ ഗൗരവമായി എടുത്തിട്ടില്ല.അദ്ദേഹത്തിന്റെ സ്ഥിരം നിലപാടുകളാണ് ഇതൊക്കെ എന്നാണ് അവർ പറയുന്നത് .ഒരു കൗൺസിലർ പോലും അദ്ദേഹത്തിന്റെ കൂടെയില്ല എന്നും അവർ പറഞ്ഞു.കടലിന്റെ മാർ തട്ടിനോട് ചേർന്ന് നിൽക്കുമ്പോഴേ കടൽ വെള്ളത്തിന് തിര ആവാൻ സാധിക്കൂ.കടലിൽ നിന്നും ഒരു ബക്കറ്റ് വെള്ളം കോരി അതിലേക്കു നോക്കിയാൽ തിരയുണ്ടാവില്ലെന്നും അത് തുരുത്തൻ ഓർക്കുന്നത് നല്ലതാണെന്നും കേരളാ കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു .

അതേസമയം അടുത്ത ടേമിൽ ചെയർപേഴ്‌നാണ് ഭരിക്കുന്നതെന്നതിനാൽ ഭാര്യ  തുരുത്തിക്ക് ആദ്യ അവസരം ലഭിക്കുവാനുള്ള  അടവ് തന്ത്രമാണ് തുരുത്തന്റെതെന്നും പറയുന്ന നിരീക്ഷകരും കുറവല്ല .ഇക്കഴിഞ്ഞ ദിവസം പരമലക്കുന്നു ഭാഗത്ത് നടന്ന മുനിസിപ്പാലിറ്റിയുടെ പരിപാടിയിൽ ആദ്യാവസാനം സജീവ  സാന്നിധ്യമായി തുരുത്തന്റെ ഭാര്യ ബെറ്റി ഷാജു തുരുത്തേൽ സന്നിഹിതയായിരുന്നു.ഫോട്ടോയെടുക്കുമ്പോൾ ഏറ്റവും ശ്രദ്ധ കിട്ടുന്ന ഭാഗം നോക്കി നിൽക്കുവാനും അവർ ശ്രദ്ധിച്ചിരുന്നു.

എന്നാൽ തുരുത്തൻ പറയുന്നത് മറ്റൊന്നാണ് .മുന്നണി ധാരണ പ്രകാരം ആദ്യ ടേമിൽ രണ്ടു വര്ഷം ആന്റോ ജോസ് പടിഞ്ഞാറേക്കരയ്ക്കും ;അടുത്ത ഒരു വര്ഷം സിപിഎം നും അടുത്ത രണ്ടു വര്ഷം തനിക്കും അന്നെന്നാണ് ഷാജു വി തുരുത്തൻ പറയുന്നത്.അന്ന് എഗ്രിമെന്റ് വെക്കാതിരിക്കാൻ തോമസ് പീറ്റർ സഹിതം കളിച്ചെന്നാണ് ഷാജുവിന്റെ ഭാഷ്യം.എന്നാൽ തോമസ് പീറ്റർ ഇതിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല .താൻ എന്നും പാർട്ടിക്ക് വിധേയനായി മാത്രമേ നിന്നിട്ടുള്ളൂ ;എന്റെസ്വഭാവും എന്റെ സംസ്ക്കാരവും അങ്ങിനെയാണ് എന്നാണ് അദ്ദേഹം കോട്ടയം മീഡിയയോട് പറഞ്ഞത് . അവസാന ഒരു വര്ഷം ചെയർമാനായി തോമസ് പീറ്റർ വരുമെന്നാണ് കേരളാ കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top