പാലാ :നഗരസഭയുടെ രണ്ടാം വാർഡിനു ഇന്നലെ ഇത്സവ പ്രതീതി.നൂറുകണക്കിന് ആളുകളാണ് പനമറ്റം കുടുംബത്തിലേക്ക് ഒഴുകിയെത്തിയത്.കേരളാ കോൺഗ്രസ് (എം)ൽ നിന്നും മണ്ഡലം കമ്മിറ്റിയംഗം ഷാബു പന മറ്റവും കുടുംബവും കേരളാ കോൺഗ്രസിലേക്ക് എത്തിയപ്പോൾ മോൻസ് ജോസഫ് എം എൽ എ യുടെയും;കുര്യാക്കോസ് പടവന്റെയും;ജോർജ് പുളിങ്കാടിന്റെയും ; ടോണി തോട്ടത്തിന്റെയും ;ജോഷി വട്ടക്കുന്നേലിന്റെയും നേതൃത്വത്തിലുള്ള സംഘം ആശ്ലേഷിച്ചു സ്വീകരിച്ചു.
സംസ്ഥാനത്തൊട്ടാകെ ഇപ്പോൾ കേരളാ കോൺഗ്രസിലേക്ക് ജനങ്ങൾ വന്നു കൊണ്ടിരിക്കുകയാണ് .ആദ്യകാല കേരളാ കോൺഗ്രസ് കുടുംബമായ പനമറ്റം കുടുംബം കേരളാ കോണ്‍ഗ്രസിലേക്ക് കടന്നു വന്നത് ദൂരവ്യാപക പ്രതികരണങ്ങൾ ഉണ്ടാക്കും;ഇതൊരു നീർച്ചാലാണ്;ഇതൊരു കൈത്തോടായി ;തോടായി അത് പുഴയായി മാറുമെന്ന് മോൻസ് ജോസഫ് എം എൽ എ അഭിപ്രായപ്പെട്ടു.
കേരളാ കോൺഗ്രസിന്റെ ഈ ഭാഗത്ത് എവിടെ യോഗം വച്ചാലും അത് തന്റെ ഭവനത്തിലായിരിക്കണമെന്നു നിർബന്ധമുള്ളയാളാണ് പനമറ്റത്തിലെ കുഞ്ഞേട്ടൻ .എല്ലാവരെയും സ്വീകരിക്കുവാനും വിഭവങ്ങൾ ഒരുക്കാനും എന്നും മുന്നിൽ നിന്നിട്ടുള്ള പനമറ്റം കുടുംബം കേരളാ കോൺഗ്രസിന്റെ സ്ഥാപക കാലം മുതലുള്ള കുടുംബമാണെന്നും മുൻ നഗരസഭാ ചെയർമാൻ കുര്യാക്കോസ് പടവൻ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ജോയി അബ്രാഹം (മുൻ എം പി)അപു ജോൺ ജോസഫ് (ഉന്നതാധികാര സമിതിയംഗം);അഡ്വ ജെയ്സൺ ജോസഫ് (ജില്ലാ പ്രസിഡണ്ട്)ജോർജ് പുളിങ്കാട് (നിയോജക മണ്ഡലം പ്രസിഡണ്ട്)കുര്യാക്കോസ് പടവൻ ;തങ്കച്ചൻ മണ്ണൂശ്ശേരി;ജോസ് കുഴികുളം ;ജോഷി വട്ടക്കുന്നേൽ ;ടോണി തോട്ടം ;തോമസ് ഉഴുന്നാലിൽ ;സിജി ടോണി (കൗൺസിലർ)എന്നിവർ പ്രസംഗിച്ചു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ