പാലാ : ടാക്സി തൊഴിലാളി യൂണിയൻ (കെ.ടി.യു.സി(എം) പാലാ മുൻസിപ്പൽ സമ്മേളനവും,കുടുംബസംഗമവും നടത്തി. പാലാ ബ്ലൂ മൂൺ ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ യൂണിയൻ സെക്രട്ടറി ബിന്നിച്ചൻ മുളമൂട്ടിൽ അധ്യക്ഷത വഹിച്ചു.
യോഗം കെ.ടി.യു.സി(എം) സംസ്ഥാന സെക്രട്ടറി ജോസ്കുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സിബി പുന്നത്താനം, കിരൺ ബാബു, ജിജോ മാടയ്ക്കൽ, ബൈജു ചൂരക്കാട്ട്, സിജോ ജോസഫ്, ഷിജു പീലിപ്പോസ്, എബി തോമസ് എന്നിവർ പ്രസംഗിച്ചു.