ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) ഉപയോഗിച്ച് അധ്യാപികയുടെ അശ്ലീലചിത്രം നിർമിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തർപ്രദേശിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികൾക്കെതിരെയും ഐ.ടി നിയമത്തിലെ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
സംഭവത്തിൽ . കൂടുതൽ അന്വേഷണം നടക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് വ്യാജ അശ്ലീല ചിത്രം നിർമിക്കാൻ ഇരുവരും എ.ഐ ഉപകരണങ്ങൾ ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. വിവിധ സമൂഹമാധ്യമ ഗ്രൂപ്പുകളിലും പ്രതികൾ ചിത്രങ്ങൾ പങ്കുവച്ചു.തുടർന്നാണ് അധ്യാപിക പരാതി നൽകുകയായിരുന്നു.ചിത്രം വെബിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.