Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവിലയില്‍ ഒരു ചെറിയ ആശ്വാസം. ഇന്നലെ റെക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണത്തിന് ഇന്ന് വില ഇടിഞ്ഞു.

പവന് 40 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,760 രൂപയാണ്. ഗ്രാമിന് അഞ്ച് രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7095 രൂപയാണ്. ഒരാഴ്ചയ്ക്കിടെ ഏകദേശം 2200 രൂപയാണ് സ്വര്‍ണ വില വര്‍ധിച്ചത്.

മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം തിരുത്തിയ ശേഷവും മുന്നേറ്റത്തിന്റെ പാതയിലാണ് സ്വര്‍ണവില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top