പാലാ:ഇന്ന് രാവിലെ മരണമടഞ്ഞ പാലായിലെ വ്യാപാരി ഗണേഷ് ട്രേഡേഴ്സ് ഉടമ ഗണേഷിന്റെ സംസ്ക്കാര കർമ്മങ്ങൾ നാളെ ശനിയാഴ്ച രാവിലെ 11 ന് സമൂഹമഠം ശ്മശാനത്തിൽ നടക്കുന്നതാണ് .
ഭാര്യ: പ്രിയ പുലിയന്നൂർ താഴത്ത് മഠത്തിൽ കുടുംബാംഗം. മക്കൾ അക്ഷയ (സി.എ.വിദ്യാർത്ഥി കോട്ടയം), അക്ഷയ് (ഗായത്രി സെൻട്രൽ സ്കൂൾ 9-ാം. ക്ലാസ് വിദ്യാർത്ഥി).
ഇന്ന് രാവിലെയാണ് പാലാ കട്ടക്കയം റോഡിലെ വ്യാപാര സ്ഥാപനത്തിൽ തൂങ്ങി മരിച്ച നിലയിൽ വ്യാപാരിയെ കണ്ടെത്തിയത്.പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.