Kerala

ബൈക്കിനു സൈഡ് നല്കിയില്ലെന്നാരോപിച്ച് കാർ യാത്രക്കാരന്റ മൂക്ക് ഇടിവള ഉപയോഗിച്ച് തകർത്ത യുവാവിനെ പോലീസ് പിടികൂടി

തിരുവല്ല :ബൈക്കിന് സൈഡ്  നല്‍കിയില്ല എന്ന് ആരോപിച്ച്‌ റിട്ടയേർഡ് പ്രൊഫസറുടെ കാർ തടഞ്ഞുനിർത്തി മൂക്കിൻറെ അസ്ഥി ഇടിച്ച്‌ തകർത്ത സംഭവത്തില്‍ പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു.വളഞ്ഞവട്ടം പെരുമ്പുയില്‍ എബി മാത്യു ( 41 ) ആണ് അറസ്റ്റില്‍ ആയത്.

മാവേലിക്കര കല്ലുപ്പുറത്ത് കൊട്ടാരത്തില്‍ ആൻറണി ജോർജ് (62) നെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. പുളിക്കീഴ് ബ്ലോക്ക് ഓഫീസിന് സമീപമായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മാവേലിക്കരയില്‍ നിന്നും തിരുവല്ലയിലേക്ക് കാർ ഓടിച്ചു വരികയായിരുന്നു ആൻറണി ജോർജ്.

പിന്നാലെ ബൈക്കില്‍ എത്തിയ പ്രതി തനിക്ക് കടന്നുപോകാൻ വശം നല്‍കിയില്ല എന്നതില്‍ ക്ഷുഭിതനായി കാർ തടയുകയും അസഭ്യം വിളിച്ച്‌ ഇടി വള ഉപയോഗിച്ച്‌ മുഖത്ത് ഇടിക്കുകയും ആയിരുന്നു. ആക്രമണത്തില്‍ ആൻറണിയുടെ മൂക്കിൻറെ പാലത്തിന് പൊട്ടലും കണ്ണിന് താഴെ മുറിവും ഉണ്ടായി.സിസിടിവികള്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top