ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ.
ഒഡീഷ സ്വദേശിയായ മുക്തിരഞ്ജൻ പ്രതാപ് റായിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്താനിരിക്കെയാണ് ഒഡീഷയിൽ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട മഹാലക്ഷ്മിയുടെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു പ്രതി