മുന്‍ എംഎല്‍എയും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.പി.കുഞ്ഞിക്കണ്ണന്‍ (75) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു
ദേശീയപാതയില്‍ നീലേശ്വരത്ത് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സെപ്റ്റംബര്‍ നാലിന് കാഞ്ഞങ്ങാട് ഒരു യോഗത്തില്‍ പങ്കെടുത്ത് പയ്യന്നൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഏറെ ജനകീയനായ കോണ്‍ഗ്രസ് നേതാവായിരുന്നു കുഞ്ഞിക്കണ്ണന്‍. വടക്കന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു. 1987ലെ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ഉദുമയില്‍ നിന്നാണ് കേരള നിയമസഭയിലെത്തിയത്. കാസര്‍കോട് ജില്ല രൂപവത്കരിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ ഡിസിസി പ്രസിഡന്റ് ആയിരുന്നു.