മേലുകാവുമറ്റം: മേലുകാവ് വില്ലേജ് സംരക്ഷണ സമിതിയുടെ രക്ഷാധികാരി റെവ്. ഡോക്ടർ ജോർജ് കാരംവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിന് സമിതി ചെയർമാൻ ശ്രീ. ജെയിംസ് മാത്യു തെക്കേൽ സ്വാഗതം പറഞ്ഞു.
ഇഎസ്ഏ നടപ്പാക്കിയാൽ വരാവുന്ന ദുരന്തങ്ങളെ പറ്റി മുഖ്യപ്രഭാഷണം നടത്തിയ ശ്രീ. പി സി ജോസഫ് എക്സ് എംഎൽഎ യോഗത്തിൽ സൂചിപ്പിച്ചു. ഇന്ന് കാണുന്ന അവസ്ഥയിൽ നിന്നും നമ്മുടെ പ്രദേശം വളരെ പിന്നോട്ട് പോകുമെന്നും ഈ മേഖലയിൽ താമസിക്കുന്ന ആളുകളുടെ സ്വാതന്ത്ര്യം പൂർണമായും ഹനിക്കപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇഎസ്എ നടപ്പിൽ വന്നാൽ പ്രദേശത്തെ ഭൂമിയുടെ വില സീറോ ആയി മാറും എന്നും, ഓരോ ചെറിയ കാര്യങ്ങൾക്കും വനം വകുപ്പിന്റെയും മറ്റ് ഗവൺമെന്റ് ഏജൻസികളുടെയും അനുവാദം ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.
കർഷകന്റെ ഉപജീവനമാർഗങ്ങളായ പശു, ആട് മുതലായവയെ വളർത്തുന്നതിന് തടസ്സങ്ങൾ നേരിടുമെന്നും, കോഴി ആട്, പന്നി എന്നിവയുടെ വളർത്തു കേന്ദ്രങ്ങൾ നിരോധിക്കപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. തന്നാണ്ട് കൃഷികൾ എല്ലാം തന്നെ നിരോധിക്കപ്പെടുമെന്നും, മണ്ണ് ഇളക്കിയുള്ള കൃഷികൾക്ക് നിരോധനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ സമര പരിപാടികളിലൂടെയും നിയമ പോരാട്ടങ്ങളിലൂടെയും ഇഎസ്എ വരാതെ തടയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സെമിനാറിൽ പങ്കെടുത്ത ആളുകളുടെ സംശയങ്ങൾക്കും ആശങ്കകൾക്കും ശ്രീ ജയിംസ് വടക്കൻ വിശദീകരണം നൽകി. കേരളത്തിലെ വനംവകുപ്പിന്റെ പീടിപ്പുകേടാണ് മേലുകാവ് ഉൾപ്പെടെയുള്ള പല വില്ലേജുകളെയും ഇഎസ്എ യിൽ ഉൾപ്പെടുത്താൻ കാരണമെന്ന് ശ്രീ ജെയിംസ് വടക്കൻ പറഞ്ഞു.
ചർച്ചകളിൽ പങ്കെടുത്ത് ഫാദർ ജോസഫ് കോനുക്കുന്നേൽ, സർവ്വശ്രീ. പി എസ് ഷാജി പുത്തൻപുരയിൽ, അനുരാഗ് പാണ്ടിക്കാട്, താഷ്കന്റ് പൈകട, ജോർജ് മാത്യു തെക്കേൽ, ജോയി സ്കറിയ, വി. പി. ജോസഫ് വട്ടമറ്റം, അനിൽ പൊട്ടൻ മുണ്ടക്കൽ, കെ. ജെ. ജോസഫ് കള്ളികാട്ട്, ഡോമി തെക്കേക്കണ്ടം, ബെന്നി കൊച്ചുപറമ്പിൽ ജോസുകുട്ടി വട്ടക്കാവുങ്കൽ, ജീമോൻ തയ്യിൽ, ജോർജുകുട്ടി വട്ടക്കാക്കാനായിൽ,റ്റോജോ വരിക്കമാക്കൽ, സണ്ണി പാലായ്ക്കാട്ടുകുന്നേൽ,അനിൽ കള്ളികാട്ട്, സണ്ണി വടക്കേമുളഞ്ഞനാൽ, ജോസുകുട്ടി കൂട്ടുങ്കൽ, തോമസുകുട്ടി വടക്കേടം എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബിജു സോമൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ, ശ്രീ ജെറ്റോ ജോസ്, ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷൈനി ജോസ്, അംഗങ്ങളായ ശ്രീ റ്റി. ജെ. ബെഞ്ചമിൻ, ശ്രീമതി ഷീബമോൾ ജോസഫ്, ശ്രീ ജോസുകുട്ടി, കോനുക്കുന്നേൽ ശ്രീ അലക്സ് റ്റി. ജോസഫ്, ശ്രീമതി ഡെൻസി ബിജു, ശ്രീമതി ബിൻസി ടോമി എന്നിവർ മേലുകാവ് വില്ലേജ് സംരക്ഷണസമിതിയുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. യോഗത്തിന് സമിതി കൺവീനർ ശ്രീ. അനൂപ് കെ കുമാർ നന്ദി പറഞ്ഞു.