Politics

അഴിമതിയിൽ മുങ്ങിക്കുളിച്ച ഇടതുപക്ഷ സർക്കാർ രാജി വച്ച് പുറത്തു പോകണം. മോൻസ് ജോസഫ് എം.എൽ എ: യൂത്ത് ഫ്രണ്ട് സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

 

തിരുവനന്തപുരം: – ഇടതുപക്ഷ സർക്കാരിൻ്റെ ജനദ്രോഹ നടപടികൾക്കും യുവജന വിരുദ്ധ നയങ്ങൾക്കും അഴിമതിക്കുമെതിരെ കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ.വി കണ്ണൻ്റെ നേതൃത്വത്തിൽ ഇന്ന് നടന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ യുവരോഷം ഇരമ്പി .

അഴിമതിയിൽ മുങ്ങിക്കുളിച്ച ഇടതുപക്ഷ സർക്കാർ കേരളത്തിന് ആകെ അപമാനമാണന്ന് സമരപരിപാടി ഉദ്‌ഘാടനം ചെയ്തുകൊണ്ട് അഡ്വ. മോൻസ് ജോസഫ് എം എൽ എ ആരോപിച്ചു.എൽ ഡി എഫിന് കൈയിട്ടു വാരാൻ വേണ്ടി മാത്രമൊരു മന്ത്രി സഭ എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ. ഇടതു സർക്കാർ ഈ ദുർഭരണം അവസാനിപ്പിച്ച് ഒരു നിമിഷം നേരത്തെ സെക്രട്ടറിയേറ്റ് വിടണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.ലോക സഭാ തെരഞ്ഞെടുപ്പില്‍ തോൽവി ഏറ്റുവാങ്ങിയ ഇടതു മുന്നണി പാഠം പഠിക്കുമെന്നാണ് എല്ലാവരും കരുതിയത് . എന്നാൽ കൂടുതല്‍ പ്രതികാര ബുദ്ധിയോടെ ഭരണരംഗത്ത് സര്‍ക്കാര്‍ അഴിഞ്ഞാട്ടം നടത്തുകയാണെന്ന് മോൻസ് ജോസഫ് കുറ്റപ്പെടുത്തി.

എൽ ഡി എഫ് സർക്കാരിന്റെ അഴിമതിക്കും, അധികാര ദുര്‍ വിനിയോഗത്തിനുമെതിരെ കേരളാ യൂത്ത് ഫ്രണ്ട് അനിശ്ചിതകാല സമരം സംഘടിപ്പിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് കെ.വി. കണ്ണന്‍ മുന്നറിയിപ്പ് നല്‍കി

പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്നുമാരംഭിച്ച പ്രതിഷേധ മാർച്ച് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവും , ഐ ടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡന്റുമായ അപു ജോൺ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ കൊട്ടാരക്കര പൊന്നച്ചൻ,
കേരളാ കോൺഗ്രസ് തിരുവനതപുരം ജില്ലാ പ്രസിഡണ്ട് ജോണി ചെക്കിട്ട, ഉന്നതാധികാരസമിതി അംഗം ജോർജ് വർഗീസ്, കുളത്തൂർ രവി, കെ.എസ്സ്.സി സംസ്ഥാന പ്രസിഡന്റ് ജോണ്‍സ് ജോര്‍ജ് ,യൂത്ത് ഫ്രണ്ട് ഭാരവാഹികളായ ഷിനോയ് അടക്കാപ്പാറ,

ആശാ വർഗീസ്, ജോബി ജോൺ, ചന്തവിള സുജിത്,ലിജാ ഹരീന്ദ്രൻ, ബിനു കുരുവിള, ഷിജു പാറയിടുക്കിൽ, ജോഷ്വ തായങ്കരി, മുഹമദ് റയിസ്, നിഥിൻ ചാക്കോ, ജോ സെബാസ്റ്റ്യൻ, ജിതേഷ് കുര്യാക്കോസ്, അഭിലാഷ് കരകുളം, രതീഷ് ഉപയോഗ്, അരുൺ ബാബു, നൗഫൽ ആമ്പല്ലൂർ, സുനിൽ പൂന്തുറ, സാബു തിരുവല്ലം, ജൻസി കടവുങ്കൽ, ഡിജു സെബാസ്റ്റ്യൻ, ലെവിൻ ചുള്ളിയാടൻ, ജോസ് കുര്യാക്കോസ്, ജോബി മുണ്ടാടൻ, ഗോഡ്സൺ, അഭിലാഷ് പാലാഞ്ചേരി, നോയൽ ലൂക്ക്, സ്മിനു പുളിക്കൽ, ജെൻസ് നിരപ്പേൽ, ബിനോയ് ചെമ്പകശേരി, ജിനു ജോർജ് നവാസ്, ഷിനാൽ, അരുൺ അലക്സ്‌ കുണ്ടറ, റോബി ജോസ്, ജോബിൻ ജോസ് കട്ടക്കയം എന്നിവർ മാർച്ചിനും ധർണക്കും നേതൃത്വം നൽകി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top