കോട്ടയം :ഒടുവിൽ മാണീ ഗ്രൂപ്പ് മുഖത്ത് നോക്കി പറഞ്ഞു.ഞങ്ങളെ നിങ്ങൾക്ക് വേണ്ടെങ്കിൽ നിങ്ങളെ ഞങ്ങൾക്കും വേണ്ട :കോട്ടയത്തെ എൽ ഡി എഫിൽ കേരളാ കോൺഗ്രസ് (എം)സിപിഐ(എം) പോര് രൂക്ഷം.കോട്ടയം നിയോജക മണ്ഡലത്തിലെ കുമാരനല്ലൂർ ;പനച്ചിക്കാട് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ സീറ്റ് ചർച്ചയിൽ കേരളാ കോൺഗ്രസ് എമ്മിനെ പരിഗണിക്കാത്തതാണ് പുതിയ ശീത സമരത്തിന് കാരണം .
കുമാരനല്ലൂരിൽ സിപിഐ ക്കു രണ്ട് സീറ്റ് കൊടുത്തെങ്കിലും കേരളാ കോൺഗ്രസ് എമ്മിനെ പരിഗണിച്ചിട്ട് പോലുമില്ല.പനച്ചിക്കാട് ബാങ്കിലും സീറ്റൊന്നും നൽകിയില്ല .കഴിഞ്ഞ ദിവസം എൽ ഡി എഫ് നേതാക്കൾ പ്രചാരണ പ്രവർത്തനങ്ങൾക്കായി കേരളാ കോൺഗ്രസ് നേതാക്കളെ വിളിച്ചെങ്കിലും പച്ചക്കു കാര്യം പറഞ്ഞു .നിങ്ങള്ക്ക് ഞങ്ങളെ വേണ്ടെങ്കിൽ ;ഞങ്ങൾക്ക് നിങ്ങളെയും വേണ്ട .സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ധർണ്ണ നടത്തുവാൻ കേരളാ കോൺഗ്രസ് പ്രാദേശിക നേതൃത്വം തീരുമാനിച്ചെങ്കിലും മോളീന്ന് വെട്ടുകയാണുണ്ടായത്.
കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന മണ്ഡലം കമ്മിറ്റികളിൽ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ മത്സരിക്കാനുള്ളവർ എഴുന്നേറ്റ് നില്ക്കാൻ പറഞ്ഞെങ്കിലും ആരും എഴുന്നേറ്റ് നിന്നില്ല .ഇത് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്.ഇവരുടെ കൂടെ ചേർന്ന് മത്സരിച്ചാൽ ജനം തോൽപ്പിക്കും എന്നാണ് ഒരു പ്രാദേശിക നേതാവ് പറഞ്ഞത്.അതുകൊണ്ടു തന്നെ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ മറ്റ് വഴികൾ തേടുകയാണ് പ്രാദേശിക നേതാക്കൾ .