ട്രെയിൻ യാത്രക്കിടെ തിരുവനന്തപുരം സ്വദേശിനിയുടെ ഒന്നരലക്ഷം രൂപ വിലവരുന്ന ആപ്പിൾ ഐഫോൺ മോഷ്ടിച്ചയാൾ പിടിയിൽ. കണ്ണൂർ പടിഞ്ഞാറേ മുറിയിൽ മുകേഷിനെയാണ് (29) പിടികൂടിയത്.മൊബൈൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോട്ടയം റെയിൽവേ പൊലീസ് ഇയാളെ പിടികൂടിയത്.
ഞായറാഴ്ച പുലർച്ച പുണെ-കന്യാകുമാരി എക്സ്പ്രസിൽ യാത്രചെയ്തിരുന്ന യുവതിയുടെ മൊബൈലും 3,500 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്. പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് കോട്ടയം നഗരത്തിലെ ഷോപ്പിൽ മൊബൈൽ വിൽക്കാൻ ശ്രമിക്കുന്ന ഇയാളെ എസ്.എച്ച്.ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിൽ പിടികൂടിയത്.