Kerala

ജീവിതത്തിൽ കൈത്താങ്ങ് നല്ലതാണ്; പക്ഷേ ഈ കാൽത്താങ്ങോ; എംവിഡി

കേടായതോ ഇന്ധനം തീർന്നതോടെ ആയ ഇരുചക്ര വാഹനങ്ങൾ മറ്റൊരു ഇരുചക്ര വാഹനത്തിൽ ഇരുന്ന് ചവിട്ടി നീക്കുന്നത് നമ്മുടെ റോഡിലെ പതിവുകാഴ്ചകളിൽ ഒന്നാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നതിന് പിന്നിലെ അപകടം വ്യക്തമാക്കുകയാണ് മോട്ടോർവാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ പോസ്റ്റിലൂടെയാണ് എംവിഡിയുടെ ബോധവൽക്കരണം.

ജീവിതത്തിലും യാത്രയിലും ഒരു കൈത്താങ്ങ് നല്ലതാണെന്ന് പറയുന്ന എംവിഡി പക്ഷേ ഈ ‘കാൽത്താങ്ങ്’ അത്ര നല്ലതിനല്ല എന്നാണ് വ്യക്തമാക്കുന്നത്.  ദൈനംദിനയാത്രകളിൽ നമ്മുടെ കണ്ണുകളെ കുളിരണിയിക്കുന്ന ഇത്തരം ഒരു കാൽത്താങ്ങ്’ സർക്കസ്സ് അല്ലെങ്കിൽ ഒരു കയർ കെട്ടിവലിയ്ക്കുന്ന കാഴ്ച സാധാരണമാണല്ലോ എന്നു ചോദിക്കുന്ന എംവിഡി “പരസുഖമേ സുഖമെനിക്ക് നിയതം പരദുഃഖം ദുഃഖം” എന്ന കവിവാക്യം ജീവിതയാത്രയിൽ റോഡിലെ യാത്രയിൽ മറ്റുള്ളവരോടുള്ള ഒരു കരുതലിനും സുരക്ഷയ്ക്കും തീർച്ചയായും വേണം എന്നും പറയുന്നു.  പക്ഷേ ഇത്തരം അപകടകരമായ സഹായത്തിന് ഇടവരുത്താതെ വാഹനം പരിപാലിക്കണമെന്നും അഥവാ ഇത്തരം സാഹചര്യങ്ങളിൽ വാഹനം അടുത്തുള്ള പമ്പിലേയ്ക്കോ വർക്ക് ഷോപ്പിലേയ്ക്കോ ചെറിയ ഗുഡ്സ് വാഹനങ്ങളിൽ സുരക്ഷിതമായി എത്തിക്കണമെന്നും എംവിഡി വ്യക്തമാക്കുന്നു.

ഇതാ എംവിഡിയുടെ പോസ്റ്റിന്‍റെ പൂർണരൂപം

Toe-ing അല്ല Towing ആണ് മച്ചാ 
ഒരു കൈത്താങ്ങ് നല്ലതാണ്, ജീവിതത്തിലും യാത്രയിലും
പക്ഷെ യാത്രയിലെ ഈ ‘കാൽത്താങ്ങ്’ അത്ര നല്ലതിനല്ല സുഹൃത്തുക്കളേ
ദൈനംദിനയാത്രകളിൽ നമ്മുടെ കണ്ണുകളെ കുളിരണിയിക്കുന്ന ഇത്തരം ഒരു കാൽത്താങ്ങ്’ സർക്കസ്സ് അല്ലെങ്കിൽ ഒരു കയർ കെട്ടിവലിയ്ക്കുന്ന കാഴ്ച സാധാരണമാണല്ലോ ?
“പരസുഖമേ സുഖമെനിക്ക് നിയതം പരദുഃഖം ദുഃഖം” എന്ന കവിവാക്യം ജീവിതയാത്രയിൽ റോഡിലെ യാത്രയിൽ മറ്റുള്ളവരോടുള്ള ഒരു കരുതലിനും സുരക്ഷയ്ക്കും തീർച്ചയായും വേണം. 
പക്ഷെ ഇത്തരം അപകടകരമായ സഹായത്തിന് ഇടവരുത്താതെ വാഹനം പരിപാലിക്കുക
അഥവാ ഇത്തരം സാഹചര്യങ്ങളിൽ വാഹനം അടുത്തുള്ള പമ്പിലേയ്ക്കോ വർക്ക് ഷോപ്പിലേയ്ക്കോ ചെറിയ ഗുഡ്സ് വാഹനങ്ങളിൽ സുരക്ഷിതമായി എത്തിക്കുക
നമ്മുടെ റോഡുകൾ നമുക്കൊന്നായി സുരക്ഷിതമാക്കാം

അതേസമയം കേടായ വാഹനങ്ങൾ കെട്ടിവലിക്കുന്നതിൽ എംവിഡി ബോധവൽക്കരണം നടത്തുന്നത് ഇതാദ്യമല്ല.

2017 ലെ മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് റെഗുലേഷൻ വകുപ്പ് 30 പ്രകാരം കെട്ടി വലിക്കേണ്ടി വരുമ്പോൾ ചില കാര്യങ്ങൾ ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പും എംവിഡി ഓർമ്മിപ്പിച്ചിരുന്നു. ഇതാ ആ കാര്യങ്ങൾ
1. ഒരു ഇരുചക്രവാഹനം മറ്റൊരു വാഹനത്തിൽ കെട്ടിവലിക്കാൻ പാടില്ല.
2. കെട്ടി വലിക്കുമ്പോൾ പരമാവധി വേഗപരിധി 25 kmph ൽ കൂടാൻ പാടില്ല.
3. കെട്ടിവലിക്കുന്ന വാഹനവും കെട്ടി വലിക്കപ്പെടുന്ന വാഹനവും തമ്മിലുളള ദൂരം 5 മീറ്ററിൽ കൂടാൻ പാടില്ല.
4. കെട്ടി വലിക്കാൻ ഉപയോഗിക്കുന്ന കയറോ, ചെയിനോ മറ്റു റോഡുപയോക്താക്കൾക്ക് സ്പഷ്ടമായി കാണാൻ സാധിക്കുന്നതായിരിക്കണം.
5. 10 സെൻ്റിമീറ്റർ ഉയരവും, 2 സെ.മീ വീതിയും, 2 സെ.മീ അക്ഷരങ്ങൾക്കിടയിൽ വിടവുമുള്ള റിട്രോറിഫ്ളക്റ്റീവ് ” ON TOW ” അടയാളം കെട്ടി വലിക്കുന്ന വാഹനത്തിൻ്റെ മുന്നിലും, കെട്ടി വലിക്കപ്പെടുന്ന വാഹനത്തിൻ്റെ പിറകിലും പ്രദർശിപ്പിക്കേണ്ടതാണ്.അതു പോലെ അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിക്കാതെ രാത്രിയിലോ ഇരുട്ടത്തോ, മോശം കാലാവസ്ഥയിലോ ഡ്രൈവർ ഒരു വാഹനം കെട്ടി വലിക്കരുത്.
കെട്ടി വലിക്കപ്പെടുന്ന വാഹനത്തിൻ്റെ അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തനരഹിതമാണെങ്കിൽ കെട്ടിവലിക്കുന്ന വാഹനത്തിൻ്റെ അപകട മുന്നറിയിപ്പ് ലൈറ്റുകൾ പ്രവർത്തിപ്പിക്കാതെ കെട്ടിവലിക്കരുത്.

മാത്രമല്ല നിയമത്തിൽ പ്രത്യേകിച്ച് പറഞ്ഞില്ലെങ്കിലും ഇങ്ങനെ വലിക്കപ്പെടുമ്പോൾ ഏതെങ്കിലും ജംഗ്ഷനിൽ മറ്റൊരു റോഡിലേക്ക് തിരിയൽ, യു ടേൺ തിരിയൽ പോലുള്ള സന്ദർഭങ്ങളിൽ പ്രത്യേകിച്ച് മറ്റൊരു റോഡിനു കുറുകേ പോകേണ്ട സമയങ്ങളിൽ അത്യന്തം ശ്രദ്ധയോടെ നിങ്ങേണ്ടതും പറ്റുമെങ്കിൽ ഒരാളുടെ സഹായത്താൽ മറ്റു വശങ്ങളിൽ നിന്നുള്ള വാഹനങ്ങനെ നിയന്ത്രിച്ചു കൊണ്ട് മാത്രം മുന്നോട്ടു പോകുന്നതും ഇന്നലെ ഉണ്ടായ തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top