കൊല്ലത്ത് യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മീനാട് പാലമൂട് രോഹിണിയില്‍ ജിജോ ഗോപിനാഥന്റെ ഭാര്യ റെനി (34)നെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ മലബാര്‍ എക്സ്പ്രസ് ആണ് തട്ടിയത്.
മയ്യനാട് റെയില്‍വേ ഗേറ്റിന് സമീപം രാത്രി 8.30നാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
മീനാട് പാലമുക്കിലെ വീട്ടില്‍ നിന്നും റെനിയെ കാണാനില്ല എന്ന് കാണിച്ച് ബന്ധുക്കള്‍ ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്മേല്‍ നടത്തിയ പരിശോധനയ്ക്കിടയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.