Kerala

വന്ദേഭാരതിനായി പിടിച്ചിടുന്നത് മണിക്കൂറുകളോളം; വേണാട് എക്സ്പ്രസിൽ ദുരിതയാത്ര, യാത്രക്കാർ കുഴഞ്ഞുവീണു

തിരുവനന്തപുരം: വന്ദേഭാരത് കടന്നുപോകാൻ പിടിച്ചിട്ടതോടെ വേണാട് എക്സ്പ്രസിൽ യാത്രക്കാർക്ക് ദുരിതം. ട്രെയിനിനുള്ളിൽ യാത്രക്കാർ തല കറങ്ങി വീണു. ഇന്ന് രാവിലെ പിറവത്താണ് സംഭവം. അരമണിക്കൂറോളം നിർത്തിയിട്ട ശേഷമാണ് വേണാട് എക്സ്പ്രസ് യാത്ര തുടർന്നത്.

കാലുകുത്താൻ പോലും ഇടമില്ലാതെയാണ് വേണാട് എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഒരിഞ്ച് പോലു സ്ഥലമില്ലാതെ യാത്രക്കാർ തിങ്ങിനിറഞ്ഞുള്ള വേണാട് എക്സപ്രസിലെ ജനറല്‍ കോച്ചുകളിലെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മറ്റ് മെമു സർവീസുകളില്ലാത്തതിനാൽ ഇത്തരം ട്രെയിനുകളെയാണ് യാത്രക്കാർ ആശ്രയിക്കുന്നത്. ശ്വസിക്കാനോ വെള്ളം കുടിക്കാനോ പോലും പ്രയാസപ്പെടുന്ന സാ​ഹചര്യത്തിലാണ് മണിക്കൂറുകളോളം വന്ദേഭാരതിന് കടന്നുപോകാൻ വേണാട് ഉൾപ്പെടെയുള്ള ട്രെയിനുകൾ പിടിച്ചിടുന്നത്. വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ വേണാടിന്റെ സമയക്രമം മാറ്റിയതും യാത്രക്കാർക്ക് തിരിച്ചടിയായിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top