ഉഴവൂർ:ഉഴവൂരിൽ ടോറസ് ലോറികൾ സ്‌കൂൾ പ്രവർത്തി സമയത്ത് ചീറി പായുന്നു.ടോറസിന് നമ്പർ പ്ളേറ്റ് പോലുമില്ലെന്നുള്ളതാണ് രസകരം .പുക പരിശോധനയുടെ സമയം കഴിഞ്ഞാൽ പിഴ അടപ്പിക്കുന്ന എം വി ഡി യും പോലീസും ഉഴവൂരിൽ ടിപ്പർ ലോറികൾ നമ്പർ പോലുമില്ലാതെ ചീറി പായുന്നത് കണ്ടില്ലെന്നു നടിക്കുകയാണ് .
ഇന്ന് നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് ചീറിപ്പാഞ്ഞ ടോറസുകൾ സൈഡ് ഒതുക്കിയത്.തുടർന്ന് പിറകെ വന്ന ടോറസുകളും സൈഡ് ഒതുക്കുകയുണ്ടായി.കരൂർ പഞ്ചായത്തിലെ അല്ലപ്പാറയിൽ മണ്ണ് മാഫിയായാണ് പിടി മുറുക്കിയിരിക്കുന്നത് .അല്ലപ്പാറ ചൂരനോലിക്കുന്ന് റോഡ് 25 ടണ്ണോളം ഭാരമുള്ള മണ്ണ് നിറച്ച ടോറസുകൾ ഓടിയോടി നാശോന്മുഖമാവുകയാണ്.
40 ഓളം ടോറസുകളാണ് ഇവിടെ നിന്നും മണ്ണെടുക്കാൻ വരുന്നത് .ഗതാഗത തടസ്സമുണ്ടാക്കി വഴിയോരത്ത് പാർക്ക് ചെയ്യുകയാണ് പതിവ്.സ്ഥലം മെമ്പറുടെ വീടിനു മുന്നിലൂടെ ടോറസുകളുടെ ഘോഷയാത്ര നടക്കുന്നതെങ്കിലും ഞാനിതൊന്നുമറിഞ്ഞില്ല എന്നാണ് മെമ്പർ പറയുന്നത് .ടോറസുകളുടെ ഘോഷയാത്ര പാലാ ബേക്കറി ;ബോയിസ് ടൗൺ;സെമിനാരി വരെ നീണ്ടിട്ടും പഞ്ചായത്ത് അധികാരികളോ പൊലീസോ ഒന്നും അറിഞ്ഞിട്ടില്ല.
ടിപ്പറിന് മണ്ണടിക്കാനാണ് പഞ്ചായത്ത് അനുമതി നല്കുന്നതെങ്കിലും ;ടോറസിനാണ് അനുവദനീയമായതിൽ നൂറും ഇരുന്നൂറും ഇരട്ടി മണ്ണാണ് കടത്തുന്നത്.പഞ്ചായത്ത് വഴികൾ തകരുന്നതും പഞ്ചായത്ത് അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്.ഇനി പതിനഞ്ച് മാസം കൂടിയേ ഈ ഭരണ സമിതിക്കു ബാക്കിയുള്ളതിനാൽ വിളവിറക്കാണ് നടക്കുന്നതെന്നും നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നുണ്ട് .