Kottayam

ബൈക്ക് ഓടിക്കുന്നതിനിടെ നിശാശലഭം ഹെൽമറ്റിനിടയിലൂടെ ചെവിയിൽ കയറി: ആശുപത്രിയിലെ ഡോക്ടർമാർ നിശാശലഭത്തെ ജീവനോടെ തന്നെ പുറത്തെടുത്തപ്പോൾ യുവാവ് ഹാപ്പിയായി, വീണ്ടും യാത്ര തുടർന്നു

പാലാ . ബൈക്ക് ഓടിച്ചു പോകുന്നതിനിടെ യുവാവിൻ്റെ ഹെൽമറ്റിന് ഇടയിലൂടെ പറന്നു കയറിയ ചിത്രശലഭം ചെവിക്കുള്ളിൽ കയറി.

ചെവിക്കുള്ളിൽ പരുക്കേറ്റ് രക്തം പൊടിഞ്ഞതോടെ യുവാവ് ചേർപ്പുങ്കൽ ആശുപത്രിയിൽ ചികിത്സ തേടി. അത്യാഹിത വിഭാഗം ഫിസിഷ്യൻ ഡോ.വിപിൻലാൽ. വി യുടെ നേതൃത്വത്തിൽ പരിശോധന നടത്തി ചിത്രശലഭത്തെ ജീവനോടെ പുറത്ത് എടുത്തു കളഞ്ഞു.

ശനിയാഴ്ച രാത്രിയാണ് സംഭവം. നീലൂർ സ്വദേശിയായ യുവാവ് പാലായിലേക്ക് ബൈക്ക് ഓടിച്ചു വരുന്നതിനിടെ പയപ്പാർ ഭാഗത്ത് വച്ചാണ് ചിത്രശലഭം ഹെൽമറ്റിനു മുന്നിലൂടെ പറന്ന് എത്തി ചെവിക്കുള്ളിലേക്ക് കയറിയത്. ആശുപത്രിയിൽ എത്തി ചിത്രശലഭത്തെ എടുത്തു കളഞ്ഞ ശേഷം യുവാവ് യാത്ര തുടരുകയും ചെയ്തു. നിശാശലഭങ്ങളുടെ ഇനത്തിൽ പെട്ട ചിത്രശലഭമാണ് യുവാവിൻ്റെ ചെവിക്കുള്ളിൽ കയറിയത്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top