ഭുവനേശ്വർ: ഒഡീഷയിലെ പ്രശസ്ത ഗായിക രുക്സാന ബാനു മരിച്ച സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ. രുക്സാനയ്ക്ക് ഭീഷണികളുണ്ടായിരുന്നുവെന്നും വിഷബാധയേറ്റാണ് മരണം സംഭവിച്ചതെന്നുമാണ് രുക്സാനയുടെ ബന്ധുക്കൾ പറയുന്നത്.
ഭുവനേശ്വറിലെ എയിംസിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. സ്ക്രബ് ടൈഫസ് ബാധിച്ച് ചികിത്സയിലായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. എന്നാൽ മരണ കാരണം സംബന്ധിച്ച് ആശുപത്രി അധികൃതർ ഔദ്യോഗികർ വിശദീകരണം നൽകിയിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
രുക്സാനയുടെ മരണം വിഷബാധയേറ്റാണെന്ന ഗുരുതര ആരോപണമാണ് അമ്മയും സഹോദരിയും ഉള്‍പ്പടെ ഉന്നയിക്കുന്നത്. രുക്സാനയുടെ ഒരു ശത്രുവാണ് ഇതിന് പിന്നിലെന്ന് പറഞ്ഞെങ്കിലും അവർ പേര് വെളിപ്പെടുത്താൻ തയ്യാറായില്ല. നേരത്തെ ഭീഷണികളുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.