Kerala

ചമഞ്ഞൊരുങ്ങാൻ തയ്യാറായി ​ഗഡികൾ, തൃശൂരിൽ ഇന്ന് പുലിക്കളി, വൈകിട്ടോടെ സ്വരാജ് റൌണ്ട് നിറയും

തൃശൂർ: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് വൈകിട്ട് തൃശൃർ നഗരത്തിൽ പുലികളിറങ്ങും. വൈകിട്ട് അഞ്ചുമണിയോടെ 7 പുലിക്കളി സംഘങ്ങളാണ് സ്വരാജ് റൗണ്ടിൽ എത്തുക. രണ്ടരയോടെ വിവിധ ദേശങ്ങളിൽ നിന്ന് പുലികളി സംഘങ്ങൾ സ്വരാജ് റൗണ്ട് ലക്ഷ്യമാക്കിയാത്ര ആരംഭിക്കും. പുലർച്ചെ മുതൽ തന്നെ പുലികളെ ഒരുക്കുന്ന പ്രവർത്തനങ്ങൾ പുലി മടകളിൽ ആരംഭിച്ചുകഴിഞ്ഞു.

എല്ലാ പുലിമടകളിലും വരയ്ക്കാൻ തയ്യാറായി ഒരുങ്ങി നിൽക്കുകയാണ് ആളുകൾ. ആദ്യമായി വരയ്ക്കുന്നവരും വർഷങ്ങളായി പുലിവേഷം കെട്ടുന്നവരുമുണ്ട് ഈ കൂട്ടത്തിൽ. 40 ലേറെ വർഷങ്ങളായി പുലികളെ വരയ്ക്കുന്നവരുമുണ്ട്. കറുപ്പ് പുലിയെയാണ് വരയ്ക്കാൻ ഏറ്റവും എളുപ്പമെന്നാണ് ഇവർ പറയുന്നത്.

വനിതകളും കുട്ടിപ്പുലികളുമടക്കം പുലി വേഷം കെട്ടുന്നുണ്ട്. രണ്ടരയോടെ ഇറങ്ങി, വൈകിട്ട് അഞ്ചോടെ സ്വരാജ് റൌണ്ടിലെത്തും. സ്വരാജ് റൌണ്ട് വലം വച്ച് നടുവിലാൽ ഗണപതിക്ക് തേങ്ങയുടച്ച് രാത്രി ഒമ്പത് മണിയോടെയാണ് പുലിക്കളി അവസാനിക്കുക.

മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളി വേണ്ടെന്ന് വെക്കാൻ കോർപ്പറേഷൻ തീരുമാനിച്ചിരുന്നെങ്കിലും സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് പരിപാടി നടത്താൻ തീരുമാനിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top