Kottayam

യൂണിയൻ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ കമ്മീഷൻ ഏജന്റ് തൊഴിലിൽ നിന്നും മാറ്റി നിർത്തും – KTUC(M)

പാലാ : യൂണിയൻ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ കമ്മീഷൻ ഏജന്റ് തൊഴിലിൽ നിന്നും മാറ്റി നിർത്തുമെന്ന് ഓൾ കേരള കമ്മീഷൻ ഏജന്റ് തൊഴിലാളി യൂണിയൻ (KTUC(M) സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. പലപ്പോഴും ഈ രംഗത്ത് വ്യാജമായി, തിരിച്ചറിയൽ കാർഡ് ഇല്ലാതെ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി യൂണിയൻ ആരോപിച്ചു.

പാലായിൽ നടന്ന സംസ്ഥാന നേതൃയോഗത്തിൽ ഷിബു കാലമുള്ളിൽ അധ്യക്ഷത വഹിച്ചു. KTUC(M) സംസ്ഥാന സെക്രട്ടറി ജോസ്കുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബിബിൽ പുളിയ്ക്കൽ, കുര്യാച്ചൻ മണ്ണാർമറ്റം, ബെന്നി ഉപ്പൂട്ടിൽ, സത്യൻ പാലാ, കെ.കെ.ദിവാകരൻ നായർ, ടോമി കട്ടയിൽ, രാജൻ കിഴക്കേടത്ത്, മാതാ സന്തോഷ്, ജോയി ഇടനാട് തുടങ്ങിയവർ പ്രസംഗിച്ചു. ഈ മാസം 28 ആം തീയതി യൂണിയൻ വിപുലമായ കൺവെൻഷൻ നടത്താൻ തീരുമാനിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top