പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയെ എക്സിൽ പപ്പു എന്ന് വിളിച്ച് ഉത്തർപ്രദേശിലെ ജില്ലാ കലക്ടർ. ഗൗതം ബുദ്ധനഗർ ജില്ലാ കലക്ടറായ മനീഷ് വർമയാണ് വിവാദ പരാമർശം നടത്തിയത്. കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റിന്റെ എക്‌സ് പോസ്റ്റിന് നൽകിയ മറുപടിയിലാണ് ജില്ലാ കലക്ടറുടെ പപ്പു പരാമർശമുള്ളത്.
‘നിങ്ങൾ നിങ്ങളെ കുറിച്ചും നിങ്ങളുടെ പപ്പുവിനെയും കുറിച്ച് മാത്രം ആശങ്കപ്പെട്ടാൽ മതിയെന്നായിരുന്നു’ കമന്റ്. പോസ്റ്റിൽ ആരുടെയും പേരെടുത്ത് പറയുന്നില്ലെങ്കിലും പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെയാണ് സൂചിപ്പിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.