Kerala

ഡൽഹി- കൊച്ചി വിമാനം വൈകുന്നു; മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ വലച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഡൽഹി- കൊച്ചി വിമാനം വൈകുന്നു. 10 മണിക്കൂറായിട്ടും വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55നു പുറപ്പടേണ്ട വിമാനമാണ് വൈകുന്നത്.

ഓണത്തിനു നാട്ടിലേക്ക് മടങ്ങുന്ന മലയാളികളടക്കമുള്ള നിരവധി യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. വിമാനം ഇതുവരെ പുറപ്പെടാത്തതിന്റെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്നു യാത്രക്കാർ ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top