ജയിൽ മോചിതനായ കെജ്രിവാളിന്റെ ആദ്യ പ്രസ്താവന വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ:”ദേശവിരുദ്ധ ശക്തികൾ രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ്. അവർ സഹോദരങ്ങളെ സഹോദരങ്ങൾക്കെതിരെ പോരാടാനും ജഡ്ജിമാരെ ഭീഷണിപ്പെടുത്താനും തിരഞ്ഞെടുപ്പ് കമ്മീഷനെയും ഇഡി-സിബിഐയെയും കൈപ്പിടിയിലാക്കാനും ശ്രമിക്കുകയാണ്.
ദേശവിരുദ്ധ ശക്തികൾക്കെതിരെ പോരാടിയതാണ് ഞാൻ ചെയ്ത തെറ്റ്. അന്നും ഇന്നും എന്നും ദേശവിരുദ്ധ ശക്തികൾക്കെതിരായ എന്റെ പോരാട്ടം ഞാൻ തുടരും.