Kerala

ന്യൂയോർക്കിലെ സാമൂഹിക സാംസ്കാരിക രംഗത്തെ  നിറസാന്നിദ്ധ്യവും ഗ്ലോബൽ ഇന്ത്യൻ വോയ്സ്  പത്രത്തിന്റെ ചീഫ് എഡിറ്ററുമായിരുന്ന കെ ജെ ജോർജ്‌ (68 ) [ ജോർജ് കൊട്ടാരം]നിര്യാതനായി

ന്യൂയോർക്കിലെ സാമൂഹിക സാംസ്കാരിക രംഗത്തെ  നിറസാന്നിദ്ധ്യവും ഗ്ലോബൽ ഇന്ത്യൻ വോയ്സ്  പത്രത്തിന്റെ ചീഫ് എഡിറ്ററുമായിരുന്ന ശ്രീ കെ ജെ ജോർജ്‌ (68 ) [ ജോർജ് കൊട്ടാരം]നിര്യാതനായി. ഭാര്യ- കൊച്ചുറാണി. മക്കൾ – ജിത്തു, ജിൻറ്റു. മരുമക്കൾ- ലിബു, അനിൽ. മലയാളികളുടെയും ഇന്ത്യൻ സമൂഹത്തിലെയും സാംസ്‌കാരിക സാമൂഹിക സാമുദായിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു ശ്രീ. ജോർജ്. ന്യൂയോർക്ക് ‌സിറ്റി ഹൗസിംഗ്‌ സോഷ്യൽ വർക്കർ ജോലിയിൽ നിന്ന് 2020 ൽ വിരമിച്ചു.

എറണാകുളം ജില്ലയിലെ നാഗപ്പുഴ കൊട്ടാരത്തിൽ പരേതരായ ജോസഫ് – റോസ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ജോസഫ്, അഗസ്റ്റിൻ, തോമസ്, പരേതയായ മേരി, മാത്യു, ജെയിംസ്.കേരളകോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെ എസ് സി യുടെ തൊടുപുഴ ന്യൂമാൻ കോളേജ് യൂണിറ്റ് പ്രസിഡന്റ്, തൊടുപുഴ താലൂക്ക് പ്രസിഡന്റ് സംസ്ഥാന കമ്മിറ്റി അംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചു. 91- ൽ അമേരിക്കയിലെത്തി.

ജോർജിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എം എൽ എ, എം പി മാരായ എൻ. കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ് അഡ്വ മോൻസ് ജോസഫ് എം എൽ എ, മാത്യു കുഴൽനാടൻ എം എൽ എ എന്നിവർ അനുശോചിച്ചു.സംസ്കാര ചടങ്ങുകൾ 2024 സെപ്തംബര് 16 തിങ്കളാഴ്ച ന്യൂ യോർക്കിൽ വച്ച് നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top