ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ തലയില്ലാത്തതും നഗ്നവുമായ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ഹൈവേയില്‍ മൃതദേഹം തള്ളിയതാണോ എന്ന് പൊലീസ് സംശയിക്കുന്നു.
ഗുജൈനിയില്‍ ദേശീയ പാതയില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.യുവതിയെ തിരിച്ചറിയാന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ഇന്നലെ രാവിലെ 6.15നാണ് മൃതദേഹം ആദ്യം കണ്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്ന് സംഘം രൂപീകരിച്ചിട്ടുണ്ട്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സിസിടിവി കാമറകളൊന്നും ഇല്ലെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഒരു സിസിടിവി കാമറയില്‍ ഒരു സ്ത്രീ ഒറ്റയ്ക്ക് നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.