Kerala

ശ്രുതിയെ തനിച്ചാക്കില്ല; സർക്കാർ ജോലി ഉറപ്പാക്കും: മന്ത്രി കെ രാജൻ

തിരുവനന്തപുരം: ശ്രുതിയെ തനിച്ചാക്കില്ലെന്നും സർക്കാർ ജോലി നൽകുമെന്നും മന്ത്രി കെ രാജൻ. ശ്രുതിയെ ഒരിക്കലും തനിച്ചാക്കില്ല. ശ്രുതിയ്ക്ക് സർക്കാർ ജോലി നൽകും. സർക്കാർ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു.

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി മരണത്തിന് കീഴടങ്ങിയ പ്രതിശ്രുത വരൻ ജെൻസന്റെ വേർപാടിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം. ഇന്നലെ കൽപ്പറ്റയിലെ വെള്ളാരംകുന്നിൽ ഉണ്ടായ അപകടത്തിൽ ജെൻസനും ശ്രുതിയും ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു.

ഇവർ സഞ്ചരിച്ചിരുന്ന വാനിൽ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. കോഴിക്കോട്ടെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. വാനിന്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top