Kerala

പൊതുശ്മശാനത്തിൻ്റെ ഫീസ് വർദ്ധിപ്പിക്കാനുള്ള നീക്കം അപഹാസ്യം. മാണി സി.കാപ്പൻ എം.എൽ.എ

പാലാ:- സാധാരണക്കാരും നിർദ്ധനരുമായ ആളുകൾ ഉപയോഗിക്കുന്ന പൊതു ശ്മശാനത്തിൻ്റെ ഫീസ് അന്യായമായി വർദ്ധിപ്പിക്കാനുള്ള നഗരസഭയുടെ അപഹാസ്യമായ തീരുമാനം അംഗീകരിക്കില്ലെന്ന് മാണി സി .കാപ്പൻ എം.എൽ.എ.

നിലവിലുള്ള 3500 രൂപ തന്നെ അധികമാണെന്നിരിക്കെ ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗം ഏകപക്ഷീയമായി 4500 രൂപയായി ഉയർത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. നഗരസഭയുടെ നിയന്ത്രണത്തിലുള്ള ജനറൽ ആശുപത്രിയിൽ രോഗികളുടെ ക്ഷേമത്തിനായി ഉപയോഗിക്കേണ്ട പണം വകമാറ്റി ചെലവഴിച്ച് ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനുപയോഗിക്കുന്നു.

നഗരസഭയിലെ റോഡുകളേറെയും തകർന്ന് ഗതാഗതയോഗ്യമല്ലാതായിരിക്കുന്നു. വികസന പ്രവർത്തനങ്ങളെല്ലാം മുടങ്ങിയിരിക്കുന്നു. നഗരസഭാധികാരികൾക്ക് ധൂർത്തടിക്കാനായി ജനങ്ങളെ പിഴിയാൻ അനുവദിക്കില്ലെന്നും ഭരിക്കാൻ അറിയില്ലെങ്കിൽ ഭരണസമിതി രാജി വെച്ചൊഴിയണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. പൊതുശ്മശാനത്തിൻ്റെ ഫീസ് വർദ്ധനവുമായി മുമ്പോട്ടു പോയാൽ യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ ശക്തമായ സമരമാരംഭിക്കുമെന്നും മാണി സി.കാപ്പൻ എം.എൽ.എ മുന്നറിയിപ്പ് നൽകി.

10 .9 .2024 ൽ വൈകിട്ട് 3.30 നു ചേർന്ന നഗരസഭാ യോഗത്തിൽ പൊതുശ്മശാനത്തിൽ മൃതദേഹം സംസ്ക്കരിക്കുന്നതിനുള്ള ചാർജ് 3500 രൂപയിൽ നിന്നും 4500 രൂപായായി വർധിപ്പിക്കുവാൻ കൗൺസിലിന്റെ അംഗീകാരം ചെയർമാൻ തേടുകയുണ്ടായി.പ്രതിപക്ഷത്തെ വി സി പ്രിൻസ് ഈ നീക്കത്തെ ശക്തമായി എതിർക്കുകയും .ഈ തീരുമാനം നടത്തിക്കില്ല എന്ന് ശബ്‍ദമുയർത്തി പറഞ്ഞപ്പോൾ ചെയർമാനായ ഷാജു തുരുത്തൻ അങ്ങനെ ചുമ്മാ പേടിപ്പിക്കാതെ എന്ന് തിരിച്ചടിക്കുകയും ചെയ്തതാണ് .പ്രസ്തുത നഗരസഭാ യോഗത്തിൽ റിപ്പോർട്ടിനെത്തിയ ഏക പത്രപ്രവർത്തകൻ എന്ന നിലയിൽ ഞാനിത് കാണുകയും ;കേൾക്കുകയും ചെയ്തതാണ്.വിവാദമായപ്പോളാണ്  നിഷേധ പ്രസ്താവനയുമായി തല്പര കക്ഷികൾ രംഗത്ത് വന്നിട്ടുള്ളത് . തങ്കച്ചൻ പാലാ .കോട്ടയം മീഡിയാ .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top