പാലാ മഹാരാഷ്ട്രയിലെ ഐ. എൻ. എസ്. ശിവാജി ലെനോവേളയിൽ വച്ച് നടന്ന ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പിൽ പാലാ സെൻ്റ് തോമസ് കോളേജിലെ മൂന്ന് എൻസിസി നേവൽ വിംഗ് കേഡറ്റുകൾ പങ്കെടുത്ത് കോളജിൻ്റെ അഭിമാന താരകങ്ങളായി. പി. ഒ.സി. സ്റ്റാലിൻ എസ്, എൻ. സി. വൺ ജോൺ റോയ്, എൻ. സി. വൺ കണ്ണൻ ബി നായർ എന്നിവരാണ് ക്യാമ്പിൽ പങ്കെടുത്ത് അഭിമാനകരമായ നേട്ടം കൈവരിച്ചത്. പത്തിലധികം സെലക്ഷൻ ക്യാമ്പുകളിൽ പങ്കെടുത്ത് അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 36 പേർക്കാണ് കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചു ഓൾ ഇന്ത്യ തലത്തിൽ നടക്കുന്ന നൗ സൈനിക് ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കുന്നത്.
ഓൾ ഇന്ത്യ തലത്തിൽ നടന്ന മത്സരങ്ങളിൽ സർവീസ് സബ്ജക്ട്,ഡ്രിൽ എന്നീ ഇനങ്ങളിൽ സ്വർണ മെഡലുകൾ നേടുകയും കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിന് ഓവറോൾ രണ്ടാം സ്ഥാനവും ലഭിച്ചു. ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പ് രാജ്യത്തുടനീളമുള്ള മികച്ച എൻ.സി.സി. നേവൽ കേഡറ്റുകൾ ഒരുമിച്ച് മത്സരിക്കുന്ന ക്യാംപിലാണ് ഈ നേട്ടം എന്നുള്ളത് ഈ വിജയത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.
പാലാ സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് വൈസ് പ്രിൻസിപ്പൾ ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ കോളേജ് ബർസാർ മാത്യൂ ആലപ്പാട്ടു മേടയിൽ എൻ.സി.സി. നേവൽ വിംഗ് എ. എൻ. ഒ. സബ് ലെഫ്റ്റനന്റ് ഡോ.അനീഷ് സിറിയക് തുടങ്ങിയവർ കേഡറ്റുകളുടെ ഈ നേട്ടത്തെ അഭിനന്ദിച്ചു. ഇവരുടെ ചിട്ടയായ പരിശീലനവും, കഠിന പ്രയത്നവും, സമർപ്പണവും മറ്റു കേഡറ്റുകൾക്ക് പ്രചോദനമായി മാറി.