പാലാ :മൃതസംസ്ക്കര ചടങ്ങിന് ചാർജ് വർധിപ്പിക്കുന്ന പാലാ നഗരസഭയുടെ നടപടി കേവലം മൃതദേഹം വച്ച് വില പേശുന്നതിന് തുല്യമെന്ന് വിവിധ സംഘടനകൾ അഭിപ്രായപ്പെട്ടു.എസ് എൻ ഡി പി യോഗം ;ജെ എസ് എസ് തുടങ്ങിയ സംഘടനകൾ മുൻസിപ്പൽ ഓഫീസിനു മുൻപിൽ പ്രത്യക്ഷ സമരത്തിനാണ് ഒരുങ്ങുന്നത് .
ശവ സംസ്കാരത്തിന് ചാർജ് കുത്തനെ കൂട്ടിയ പാലാ മുനിസിപ്പൽ കൌൺസിൽ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് musk അടിയന്തിര കമ്മിറ്റീ യോഗം പാലാ മുനിസിപ്പൽ ചെയര്മാനോട് ആവശ്യപ്പെട്ടു. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന പട്ടിക ജാതി.. പട്ടിക്കവർഗ, ഈഴവരാദി പിന്നോക്കംസമുദായക്കാരും, കിടപ്പാടം പോലും ഇല്ലാത്തവരും, ഭൂമി ഇല്ലാത്തവരും, അവരുടെ മൃതദേഹ സംസ്കാരത്തിനായി ആശ്രയിക്കുന്നത് പാലാ മുനിസിപ്പൽ ശ്മാശനം ആണ്. പൊതു ജന പങ്കാളിത്തതോടെ ഫണ്ട് ശേഖരണം നടത്തി പണി പൂർത്തി ആക്കിയ ഇവിടെ അന്യയമായ ചാർജ് വർദ്ധനവ് ഉടൻ പിവലിക്കണമെന്ന് musk(മീനച്ചിൽ യൂണിയൻ സംരക്ഷണ കൂട്ടായ്‌മ) യോഗം ആവശ്യപ്പെട്ടു. പ്രതിപക്ഷ കൗൺസിലർമാർ അറിഞ്ഞാണോ ഈ തീരുമാനം എടുത്തത് എന്നറിയുവാൻ താല്പര്യമുണ്ടെന്ന് കമ്മിറ്റി അഭിപ്രായപെട്ടു.
.. യോഗത്തിൽ രക്ഷാധികാരി ഡോക്ടർ. പി. ജി. സതീശബാബു അധ്യക്ഷം വഹിച്ചു.കെ. ഗോപി, വി ഷാജി, സിബി വലവൂർ, സുരേഷ് കുഴിവേലിൽ, എം. കെ രവീന്ദ്രൻ, ലത ഗോപിനാഥ്, രമണി ഗോപി,എം. കെ. ഗോപി, ലളിത കൊല്ലപിള്ളി, കുമാരി. കെ. കെ, ആത്മജൻ, സി. എം. സുരേഷ്, ടി. ഡി. രാജു, ടി, കെ. ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.
പാലാ നഗരസഭ കൗൺസിൽ പൊതുശ്മശാനത്തിലെ സംസ്കരകർമ്മങ്ങൾക്കുള്ള ഫീസ് കുത്തനെ വർദ്ധിപ്പിക്കുവാൻ എടുക്കുന്ന തീരുമാനം ഒട്ടേറെ ആശങ്കയോടെയാണ് ഹൈന്ദവ സമൂഹം കാണുന്നത്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭൂരഹിതരായ വിഭാഗങ്ങൾക്ക് ഒരു സേവനമെന്ന നിലയിൽ സംസ്കാരകർമ്മങ്ങൾ നിർവഹിക്കുന്നതിനാണ് വർഷങ്ങൾക്കു മുമ്പ് പുത്തൻപള്ളിക്കുന്നിൽ ആധുനികമായ രീതിയിൽ പൊതുശ്മശാനം പണികഴിപ്പിച്ചിട്ടുള്ളത്. ഇപ്പോൾ ഗ്യാസ് ഉപയോഗിച്ചാണ് സംസ്കാരം നടത്തുന്നത്.നിലവിൽ 3500 രൂപയാണ് ഫീസ് ആയി അടക്കേണ്ടത്.ഈ തുകയാണ് ഇപ്പോൾ 4500 രൂപയായി ഒറ്റയടിക്ക് ഉയർത്താൻ തീരുമാനിച്ചിരിക്കുന്നത്.
SNDP യോഗം പാലാ ടൗൺ ശാഖ ഈ തീരുമാനത്തിനെതിരെ ശക്തിയായി പ്രതിഷേധിക്കുന്നു. തീരുമാനം പിൻവലിക്കത്തപക്ഷം ഇതര ഹൈന്ദവ സംഘടനകളുമായി ആലോചിച്ച് ശക്തമായ സമരപരിപാടികൾക്ക് രൂപം കൊടുക്കണമെന്ന് ടൗൺ ശാഖായോഗം തീരുമാനിച്ചു.ശാഖാ പ്രസിഡൻ്റ് പി.G. അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡൻ്റ് നാരായണൻകുട്ടി സെക്രട്ടറി ബിന്ദു സജികുമാർ,സുരേഷ് കുഴിവേലിൽ,കെ ഗോപി, ബിജു കെ കെ ,തുടങ്ങിയവർ സംസാരിച്ചു.
പൊതു ശ്മശാനം ചാർജ് വർദ്ധനവ് ജനദ്രോഹം:ജെ. എസ്. എസ്.
പൊതു ജന പങ്കാളിത്തതോടെ ഫണ്ട് പിരിവ് നടത്തി പണി തീർത്ത മുനിസിപ്പൽ ശ്മശനത്തിൽ മൃതദ്ദേഹം സംസ്കരിക്കുന്നതിനു ഒറ്റയടിക്ക് 3500രൂപ എന്നത് 4500രൂപ ആക്കിയ നടപടി അടിയന്തിരമായി പിൻവലിക്കണമെന്ന് ജെ. എസ്. എസ്. പാലാ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിർധനരായ അടിസ്ഥാന വർഗം നിവർത്തി ഇല്ലാതെയാണ് പൊതു ശ്മശനത്തെ ആശ്രയിക്കുന്നത്. അതിനു പോലും വില വർധിപ്പിച്ച മുനിസിപ്പൽ കൗൺസിലിന്റ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ കെ. ഗോപി അധ്യക്ഷം വഹിച്ചു. ടി. എൻ. വിശ്വൻ രാമപുരം, മുരളീധരൻ നായർ എലിക്കുളം, കെ. കെ. ഷാജി, സാബു പൂവരണി, തുടങ്ങിയവർ പ്രസംഗിച്ചു