മണിപ്പൂരിൽ കലാപകാരികളുടെ ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ തുടരുന്നതിനിടയിൽ സെക്രട്ടേറിയറ്റും രാജ്ഭവനും ഉപരോധിച്ച് വിദ്യാർത്ഥികൾ. ഗവർണറുടെ ഔദ്യോഗിക വസതിക്ക് നേരെ കല്ലേറുമുണ്ടായി.
സംസ്ഥാനത്തിൻ്റെ ഭരണപരവും ഭൂമിശാസ്ത്ര പരവുമായ സ്ഥിരത ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
പ്രതിഷേധക്കാരില്‍ ഏറെയും ഹൈസ്കൂള്‍, പ്ലസ്ടു വിദ്യാര്‍ത്ഥികളാണ്. സിആര്‍പിഎഫ് വാഹനവും വിദ്യാര്‍ത്ഥികളുടെ രോഷത്തിന് ഇരയായി.