India

ജമ്മു കശ്മീർ തിരഞ്ഞെടുപ്പ്; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺ​ഗ്രസ്

ന്യൂഡൽഹി: ജമ്മു കശ്മീർ തിരഞ്ഞെടുപ്പിൽ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺ​ഗ്രസ്. മുൻ എൻ എസ് യു ഐ മേധാവി നീരജ് കുന്ദൻ ഉൾപ്പെടെ 19 സ്ഥാനാർഥികളെയാണ് കോൺ​ഗ്രസ് പ്രഖ്യാപിച്ചത്.

ബസോലിയിൽ നിന്നും സി എച്ച് ലാൽ സിങ്, വാഗൂറ-ക്രീരിയിൽ ഇർഫാൻ ഹഫീസ് ലോൺ, ഉധംപൂർ വെസ്റ്റിൽ സമ്മിറ്റ് മംഗോത്ര, ബില്ലവാറിൽ മനോഹർ ലാൽ ശർമ, നഗ്രോട്ടയിൽ ബൽബീർ സിംഗ്, ജമ്മു വെസ്റ്റിൽ താക്കൂർ മൻമോഹൻ സിംഗ്, കിഴക്കൻ ജമ്മുവിൽ യോഗേഷ് സാഹ്‌നി, ആർഎസിൽ രാമൻ ഭല്ല എന്നിവരാണ് സ്ഥാനാർത്ഥി പട്ടികയിലുള്ളത്. ആറ് സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക കോൺ​ഗ്രസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ആദ്യ ഘട്ട പട്ടികയിൽ ഒൻപത് സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top