പത്തനംതിട്ട: വാഴൂർ കൊടുങ്ങൂർ ദേവീക്ഷേത്രകുളത്തിൽ കുളിക്കുവാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.
വാഴൂർ എസ് വി ആർ എൻ എസ് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി പുളിക്കൽ കവല കണ്ണന്താനത്ത് ലിരോൺ(16) ആണ് മുങ്ങിമരിച്ചത്. .ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കുളത്തിലിറങ്ങിയ ലിരോൺ കാൽവഴുതി വീഴുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ലിരോണിനെ കണ്ടെത്തിയത്.